റാലിക്കിടെ മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻഖാന് വെടിയേറ്റു;

  • Home-FINAL
  • Business & Strategy
  • റാലിക്കിടെ മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻഖാന് വെടിയേറ്റു;

റാലിക്കിടെ മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻഖാന് വെടിയേറ്റു;


ലാഹോർ: പാകിസ്ഥാനിൽ ലോംഗ് മാർച്ചിനിടെയുണ്ടായ വെടിവയ്പ്പിൽ മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻഖാന് പരിക്ക്. എന്നാൽ പരിക്ക് കാര്യമുള്ളതല്ലെന്നാണ് റിപ്പോർട്ട്. ഇമ്രാൻ ഖാനെ സുരക്ഷിത മേഖലയിലേക്ക് മാറ്റി. വസീറാബാദിൽ മാർച്ചിനിടെയായിരുന്നു വെടിവയ്പ്പ്. ഇമ്രാൻ ഖാൻ സഞ്ചരിച്ചിരുന്ന വാഹനത്തിന് സമീപത്തായിരുന്നു അക്രമം. ഇമ്രാന്റെ മാനേജർ ഉൾപ്പെടെയുള്ളവർക്ക് വെടിവയ്പ്പിൽ പരുക്കേറ്റു. പതിനഞ്ചോളം പാർട്ടി പ്രവർത്തകർക്കും പരിക്കേറ്റുവെന്നാണ് റിപ്പോർട്ട്.ഇമ്രാൻഖാന്റെ വലതുകാലിന് വെടിയേറ്റെന്നാണ് റിപ്പോർട്ട്. രണ്ടുപേരുടെ നില ഗുരുതരമാണ്. അക്രമിയെ പൊലീസ് പിടികൂടി. വെടിവെയ്പ്പിനെ തുടർന്ന് പ്രവർത്തകർ തിക്കിതിരക്കിയതിന് തുടർന്നും ഒട്ടേറെ പേർക്ക് പരിക്കേറ്റു.

Leave A Comment