പിജിഎഫ് കർമ്മജ്യോതി പുരസ്കാരം പി ഉണ്ണികൃഷ്ണന്

  • Home-FINAL
  • Business & Strategy
  • പിജിഎഫ് കർമ്മജ്യോതി പുരസ്കാരം പി ഉണ്ണികൃഷ്ണന്

പിജിഎഫ് കർമ്മജ്യോതി പുരസ്കാരം പി ഉണ്ണികൃഷ്ണന്


മനാമ:ബഹ്റൈനിലെ സെർട്ടിഫൈഡ് കൗൺസിലർമാരുടെ സംഘടനയായ പ്രവാസി ഗൈഡൻ‍സ് ഫോറം എല്ലാ വർ‍ഷവും നൽ‍കി വരുന്ന കർ‍മ്മജ്യോതി പുരസ്കാരത്തിന് ഈ വർഷം മാധ്യമപ്രവർത്തകനും, ഡെയ്‌ലി ട്രിബ്യൂൺ, ഫോർ പിഎം, സ്പാക് ചെയർമാനുമായ പി ഉണ്ണികൃഷ്ണനെ തെരഞ്ഞെടുത്തതായി പിജിഎഫ് ഭാരവാഹികള്‍ അറിയിച്ചു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളമായി ബഹ്റൈനിലെ മാധ്യമരംഗത്ത് നൽകി വരുന്ന സേവനങ്ങള്‍ മാനിച്ചും, സാമൂഹ്യസാംസ്കാരികമേഖലയിൽ നല്‍കിവരുന്ന നേതൃത്വപരമായ പങ്കും കണക്കിലെടുത്തുമാണ് അദ്ദേഹത്തിന് പുരസ്കാരം നല്‍കുന്നത്. ഡോ. ബാബു രാമചന്ദ്രൻ‍, ചന്ദ്രൻ‍ തിക്കോടി, എസ്. വി. ജലീൽ‍, ഫ്രാൻസിസ് കൈതാരത്ത്, സലാം മമ്പാട്ടുമൂല, പി വി രാധാകൃഷ്ണ പിള്ള, സുബൈർ കണ്ണൂർ എന്നിവർ‍ക്കാണ് മുൻ വർഷങ്ങളിൽ ഈ പുരസ്കാരം നൽകിയത്.

ഇതോടൊപ്പം സംഘടനയുടെ അംഗങ്ങൾക്കായി നൽകിവരാറുള്ള പുരസ്കാരങ്ങളും പ്രഖ്യാപ്പിച്ചു. പിജിഎഫ് ജ്വവൽ അവാർഡ് ലത്തീഫ് ആയഞ്ചരിക്കും, പിജിഎഫ് പ്രോഡിജി അവാർഡ് ബിജു തോമസിനും, മികച്ച കൗൺസിലർക്കുള്ള അവാർഡ് ജസീല എം എയ്ക്കും, മികച്ച ഫാക്വല്‍റ്റി പുരസ്കാരത്തിന് വിമല തോമസിനും, മികച്ച സാമൂഹ്യപ്രവർത്തകനായുള്ള അവാർഡ് പ്രദീപ് പതേരിക്കും, മികച്ച കോര്‍ഡിനേറ്റർക്കുള്ള പുരസ്കാരം രശ്മി എസ് നായർക്കുമാണ് സമ്മാനിക്കുക.

ഫെബ്രവരി 3ന് കേരള കാത്തലിക് അസോസിയേഷൻ ഹാളിൽ വെച്ച് നടക്കുന്ന പ്രവാസി ഗൈഡൻ‍സ് ഫോറത്തിന്റെ പതിനാലാം വാർ‍ഷികയോഗത്തിൽ ഈ പുരസ്കാരങ്ങൾ സമ്മാനിക്കുമെന്ന് പ്രവാസി ഗൈഡൻസ് ഫോറം ഭാരവാഹികൾ‍ അറിയിച്ചു. പ്രശസ്ത കൗണ്‍സിലിങ്ങ് വിദഗ്ധന്‍ ഡോ. ജോണ്‍ പനക്കല്‍ ചെയര്‍മാനും, മാധ്യമപ്രവര്‍ത്തകന്‍ പ്രദീപ് പുറവങ്കര വര്‍ക്കിങ്ങ് ചെയര്‍മാനായുമുള്ള അഡ്വൈസി ബോര്‍ഡിന്റെ കീഴില്‍ ഇ കെ സലീം പ്രസിഡണ്ടും, വിശ്വനാഥൻ ജനറല്‍ സെക്രട്ടറിയുമായുള്ള 25 അംഗം നിര്‍വാഹക സമിതിയാണ് നോര്‍ക്ക അംഗീകൃതമായ പ്രവാസി ഗൈഡന്‍സ് ഫോറത്തിനെ നയിക്കുന്നത്. കൗൺസിലിങ്ങ് രംഗത്ത് നടത്തി വരുന്ന പ്രവർത്തനങ്ങൾക്കൊപ്പം വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും പിജിഎഫ് നടത്തിവരുന്നുണ്ട്. കൗണ്‍സിലിങ്ങില്‍ ഡിപ്ലോമ നേടിയ നൂറ്റി അറുപതോളം സജീവ അംഗങ്ങളാണ് സംഘടനയില്‍ പ്രവര്‍ത്തിക്കുന്നത്. വാർഷിക യോഗത്തിൽ 2023-25 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളും സ്ഥാനമേറ്റെടുക്കും. ലത്തീഫ് കോലിക്കൽ പ്രസിഡണ്ടായും വിമല തോമസ് ജനറൽ സെക്രട്ടറിയായുമായുള്ള കമ്മിറ്റിയാണ് സ്ഥാനമേൽക്കുന്നത്.

Leave A Comment