ഈജിപ്‌ഷ്യന്‍ പ്രസിഡന്‍റ് അബ്‌ദുല്‍ ഫത്താഹ് അല്‍ സിസിയുമായി കൂടിക്കാഴ്‌ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയിലായിരുന്നു കൂടിക്കാഴ്‌ച. കൃഷി, ഡിജിറ്റല്‍ മേഖല, സംസ്‌കാരം, വ്യാപാരം തുടങ്ങി വിവിധ മേഖലകളില്‍ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള വഴികളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ളതായിരുന്നു ഇരുവരും തമ്മിലുള്ള ചര്‍ച്ച.മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയില്‍ എത്തിയ അബ്‌ദുല്‍ ഫത്താഹ് റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥി കൂടിയാണ്. ഇന്ത്യയും ഈജിപ്‌റ്റും തമ്മിലുള്ള സാംസ്‌കാരികവും സാമ്ബത്തികവുമായ ബന്ധങ്ങള്‍ക്ക് ആക്കം കൂട്ടുന്നതിനായി നരേന്ദ്ര മോദിയും അബ്‌ദുല്‍ ഫത്താഹ് അല്‍ സിസിയും ചര്‍ച്ചകള്‍ നടത്തിയതായും ഇത് ആ രാജ്യവുമായുള്ള അടുപ്പം കൂടുതല്‍ ആഴത്തിലുള്ളതാക്കുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്‌ചി ട്വീറ്റ് ചെയ്‌തു.ഈജിപ്‌റ്റുമായുള്ള ബന്ധം കൂടുതല്‍ വിപുലീകരിക്കുന്നത് ആഫ്രിക്കയിലെയും യൂറോപ്പിലെയും വിപണികളിലേക്കുള്ള പ്രധാന കവാടമായാണ് ഇന്ത്യ കാണുന്നത്.