പത്തനംതിട്ട പ്രവാസി അസോസിയേഷൻ സിജു ജോര്‍ജിനും,ജെയ്‌സണും യാത്രയയപ്പ് നൽകി.

  • Home-FINAL
  • Business & Strategy
  • പത്തനംതിട്ട പ്രവാസി അസോസിയേഷൻ സിജു ജോര്‍ജിനും,ജെയ്‌സണും യാത്രയയപ്പ് നൽകി.

പത്തനംതിട്ട പ്രവാസി അസോസിയേഷൻ സിജു ജോര്‍ജിനും,ജെയ്‌സണും യാത്രയയപ്പ് നൽകി.


മാധ്യമം ഗൾഫ് ദിന പത്രത്തിലെ ബഹ്‌റൈൻ ബ്യൂറോയിൽ നിന്നും കോഴിക്കോട്ടേക്ക് സ്ഥലം മാറി പോകുന്ന സീനിയർ റിപ്പോർട്ടർ സിജു ജോര്‍ജിനും ജോലി സംബന്ധമായി യു കെയിലേക്ക് പോകുന്ന പത്തനംതിട്ട പ്രവാസി അസോസിയേഷനിലെ സീനിയർ മെമ്പർ ജെയ്‌സണും പത്തനംതിട്ട പ്രവാസി അസോസിയേഷൻ കലവറ ഹോട്ടലിൽ വെച്ച് യാത്രയയപ്പ് നൽകി.

ബഹ്‌റിനിലെ മലയാളി സമൂഹത്തിന്റെ ശബ്ദമായിരുന്ന സിജുവിന്റെ നാട്ടിലേക്കുള്ള മടങ്ങിപ്പോക്ക് ഒരു നഷ്ടം തന്നെയാണ്. കൂടാതെ വാർത്തകളിലെ നിഷ്പക്ഷ നിലപാടുകൾ മൂലമാണ് പൊതുസമൂഹത്തിന് അദ്ദേഹം സ്വീകാര്യനായത്.

രക്ഷാധികാരി സക്കറിയ സാമുവേൽ അധ്യക്ഷനായ യോഗത്തിൽ പ്രസിഡന്റ് വിഷ്ണു.വി, സെക്രട്ടറി സുഭാഷ് തോമസ്, രക്ഷാധികാരി മോനി ഒടിക്കണ്ടത്തിൽ, വൈസ് പ്രസിഡന്റ് ജയേഷ് കുറുപ്പ് തുടങ്ങിയവർ ആശംസാ പ്രസംഗം നടത്തി. ട്രഷറര്‍ വർഗീസ്‌ മോടിയിൽ നന്ദിയും അറിയിച്ചു.
പ്രസ്തുത ചടങ്ങിൽ ബിനു തുമ്പമൺ, രഞ്ജു ആർ നായർ, ബോബി പുളിമൂട്ടിൽ, ബിനു കോന്നി, അരുൺ പ്രസാദ്, വിനോജ് എം കോശി, ബിജിൻ ശ്രീകുമാർ , സുനു കുരുവിള, അനിൽ കുമാർ, വിനീത് പി പവിത്രൻ, അജിത് കുമാർ, ലിജൊ ബാബു, അരുൺ കുമാർ, ബിജൊ തോമസ് കോശി, വിനു കെ എസ്‌, സിജി തോമസ് തുടങ്ങിയവർ സംബന്ധിച്ചു.

Leave A Comment