കെ പി സി സി ട്രഷറര്‍ വി പ്രതാപചന്ദ്രന്‍ അന്തരിച്ചു

  • Home-FINAL
  • Business & Strategy
  • കെ പി സി സി ട്രഷറര്‍ വി പ്രതാപചന്ദ്രന്‍ അന്തരിച്ചു

കെ പി സി സി ട്രഷറര്‍ വി പ്രതാപചന്ദ്രന്‍ അന്തരിച്ചു


കെ പി സി സി ട്രഷറര്‍ വി പ്രതാപചന്ദ്രന്‍ അന്തരിച്ചു. 73 വയസായിരുന്നു. തിരുവനന്തപുരത്തെ വീട്ടില്‍ രാവിലെയായിരുന്നു അന്ത്യം.കെ പി സി സി അധ്യക്ഷനായിരുന്ന വരദരാജന്‍ നായരുടെ മകനാണ്. കെ എസ് യു തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റായിട്ടാണ് തുടക്കം. ഡി സി സി ജനറല്‍ സെക്രട്ടറി, എന്‍ ടി യു സി ദേശീയ വര്‍ക്കിംഗ് കമ്മിറ്റി അംഗം തുടങ്ങി വിവിധ പദവികളില്‍ സേവനം അനുഷ്ഠിച്ചു. വീക്ഷണം പത്രത്തിന്‍റെ തിരുവനന്തപുരം ബ്യൂറോ ചീഫായി നിരവധി വര്‍ഷം പ്രവര്‍ത്തിച്ചു. പത്രപ്രവര്‍ത്തകനായി പ്രവര്‍തതിക്കുന്നതിനിടെയാണ് വീണ്ടും സജീവ രാഷ്ട്രീയത്തിലേക്കെത്തിയത്. നാളെ രാവിലെ 11 ന് കെ പി സി സി ആസ്ഥാനത്തും പിന്നീട് പ്രസ് ക്ളബിലും മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. രണ്ട് മണിക്ക് തൈക്കാട് ശാന്തി കവാടത്തിലാണ് സംസ്ക്കാരം.

Leave A Comment