നടൻ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ വീട്ടിൽ മരിച്ച നിലയില്‍

  • Home-FINAL
  • Business & Strategy
  • നടൻ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ വീട്ടിൽ മരിച്ച നിലയില്‍

നടൻ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ വീട്ടിൽ മരിച്ച നിലയില്‍


നടൻ ഉല്ലാസ് പന്തളത്തിന്‍റെ ഭാര്യ ആശയെ (38) മരിച്ച നിലയിൽ കണ്ടെത്തി. ഭാര്യയെ കാണാനില്ലെന്ന് അറിയിച്ച് ഉല്ലാസ് പന്തളം പൊലീസിനെ വിളിച്ചിരുന്നു. പൊലീസ് സംഘം വീട്ടിലെത്തി പരിശോധന നടത്തിയപ്പോഴാണ് മുകൾ നിലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഉല്ലാസ് വീട്ടിലുണ്ടായിരുന്ന സമയത്താണ് മരണം സംഭവിച്ചതെന്ന് പൊലീസ് പറഞ്ഞു. ഭാര്യയും മക്കളും കഴിഞ്ഞ ദിവസം വീടിന്‍റെ മുകൾ നിലയിലാണ് ഉറങ്ങിയതെന്നും പൊലീസ് പറഞ്ഞു. അടുത്തിടെയാണ് ഉല്ലാസും കുടുംബവും ഒരു പുതിയ വീട് വച്ച് താമസം മാറിയത്.

സംഭവത്തെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങളാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്. കൂടുതൽ അന്വേഷണത്തിനുള്ള തയ്യാറെടുപ്പിലാണ് പോലീസ്. വിവിധ ചാനലുകളിലെ കോമഡി ഷോകളിലൂടെയും സിനിമകളിലൂടെയും മലയാളികൾക്ക് സുപരിചിതനാണ് ഉല്ലാസ് പന്തളം.

Leave A Comment