പ്രതിഭയുടെ പാലം – The Bridge എന്ന പരുപാടിയിൽ പങ്കെടുക്കുന്നതിന് മന്ത്രി MB രാജേഷ് ബഹ്റൈനിൽ എത്തി .

  • Home-FINAL
  • Business & Strategy
  • പ്രതിഭയുടെ പാലം – The Bridge എന്ന പരുപാടിയിൽ പങ്കെടുക്കുന്നതിന് മന്ത്രി MB രാജേഷ് ബഹ്റൈനിൽ എത്തി .

പ്രതിഭയുടെ പാലം – The Bridge എന്ന പരുപാടിയിൽ പങ്കെടുക്കുന്നതിന് മന്ത്രി MB രാജേഷ് ബഹ്റൈനിൽ എത്തി .


രണ്ട് രാത്രിയും ഒരു പകലും നീളുന്ന അറബ് കേരള സാംസ്ക്കാരിക കലാപരിപാടികൾ അണിയിച്ചൊരുക്കി ബഹ്റൈൻ പ്രതിഭ നടത്തുന്ന സാംസ്കാരികോത്സവമായ പാലം – The Bridge എന്നാ മെഗാ പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കാനെത്തിച്ചേർന്ന കേരള തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷിനെ ബഹ്റൈൻ ഇൻ്റർനാഷണൽ എയർപോർട്ടിൽ പ്രതിഭ ഭാരവാഹികൾ ബൊക്ക നൽകി സ്വീകരിച്ചു. ഉദ്ഘാടന ദിവസമായ ഇന്ന് (വ്യാഴാഴ്ച )വൈകുന്നേരം 7 മണി മുതൽ കേരളീയ സമാജം അങ്കണത്തിലാണ് പരിപാടികൾ ആരംഭിക്കുക .സന്തോഷ് കൈലാസ് നേതൃത്വം നൽകുന്ന അമ്പത് കലാകാരൻമാർ അടങ്ങുന്ന പഞ്ചാരി മേളത്തോട് കൂടിയാണ് അരങ്ങ് ഉണരുന്നത്.2 ദിവസങ്ങളിലായി നടക്കുന്ന സാംസ്കാരിക കലാ പരുപാടികളിൽ
ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ , ബഹ്റൈൻ സോഷ്യൽ മിനിസ്ട്രി അണ്ടർ സെക്രട്ടറി, മനാമയിൽ നിന്നുള്ള ബഹ്റിൻ പാർലമെന്റ് അംഗം, എന്നിവർ പരിപാടിയിലെ മുഖ്യാതിഥികളായി പങ്കെടുക്കും. . പ്രവാസി ഭാരതീയ പുരസ്ക്കാര ജേതാവ് ഖത്തർ എഞ്ചിനിയറിംഗ് മാനേജിംഗ് എം.ഡി. ശ്രീ ബാബുരാജിനെ ചടങ്ങിൽ ആദരിക്കും. ബഹ്റിനിലെ അറിയപ്പെടുന്ന ഡാൻസ് കോറിയോ ഗ്രാഫറും നർത്തകിയുമായ വിദ്യ ടീച്ചറുടെ നേതൃത്വത്തിലെ മോഹിനിയാട്ടം, ഐശ്വര്യ രജ്ഞിത് നേതൃത്വം നൽകുന്ന അറബിക് ഡാൻസ് എന്നിവ കലാ പരുപാടിയുടെ ഭാഗമായി അരങ്ങേറും. തുടർന്ന് ജി.സി.സി യിൽ ആദ്യമായി അവതരിപ്പിക്കപ്പെടുന്ന സമീർ ബിൻസി ഇമാം മജ്ബൂർ എന്നിവരുടെ നേതൃത്വത്തിലുള്ള സൂഫി സംഗീത വിരുന്നും നടക്കും. ഹിന്ദി, അറബിക്, പേർഷ്യൻ, ഉറുദു, മലയാളം എന്നീ ഭാഷയിലുള്ള ഈ ഗ്രൂപ്പിന്റെ സംഗീതം ബഹ്റിനിലെ എല്ലാതരം ഭാഷാ സംഗീത ആസ്വാദകരെയും ഒരു പോലെ സംതൃപ്തിപ്പെടുത്താൻ കഴിയുന്ന തരത്തിലാണ് അവതരിപ്പിക്കുന്നത്. നവംബർ 4 ന് വെള്ളിയാഴ്ച രാവിലെ 9 മണിക്ക് പരിപാടികൾ തുടരും. വിവിധ അറബിക് ബാന്റുകളും ബഹ്റിനിലെ അറിയപ്പെടുന്ന കലാകാരൻമാരുടെയും നേതൃത്വത്തിലെ നൃത്തം . പ്രതിഭ സ്വരലയ , മനാമ – .മുഹറഖ് എന്നീ മേഖലക്ക് കീഴിലെ സംഗീത ബാന്റുകൾ ഫ്യൂഷൻ അടക്കമുള്ള സംഗീത പരിപാടികളാണ് അവതരിപ്പിക്കുന്നത്. ബഹ്റൈൻ തനത് കലകൾകൊപ്പം പ്രതിഭ അംഗങ്ങളും, സൗഹൃദ സംഘങ്ങളും അണിയിച്ചൊരുക്കുന്ന പൂരക്കളി,തോറ്റം,തെയ്യം,
ഒപ്പന,പടയണി,ദഫ് മുട്ട്,കോൽക്കളി,കുട്ടികളുടെ പരിപാടികൾ, ചാക്യാർ കൂത്ത്, ഓട്ടം തുള്ളൽ, പാവ നാടകം എന്നിവയും പരുപാടികൾ വീക്ഷിക്കാൻ എത്തുന്നവർക്ക് കലയുടെ വിരുന്നൊരുക്കും. സമാജത്തിന്റെ അങ്കണത്തിൽ ഒരുക്കുന്ന ബേക്കൽ കോട്ട. മിഠായി ത്തെരുവ്, ജൂത തെരുവ്, തിരുവനന്തപുരം പാളയം, ബാബൽ ബഹ്റൈൻ എന്നീവ സന്ദർശിക്കാനും കഴിയും. കൂടാതെ വിവിധ ഫുഡ് സ്റ്റാളുകൾ,വനിത ചിത്ര കരകൗശല പ്രദർശനം,ഫോട്ടോ ഗ്രാഫി പ്രദർശനം.ബഹ്റൈൻ – ഇന്ത്യൻ ശില്പികളുടെ ശില്പ പ്രദർശനം. ശാസ്ത്ര സ്റ്റാളുകൾ, മാജിക് കോർണർ, സൈക്കിൾ ബാലൻസ് എന്നീ കലാ പരിപാടികളും ഉണ്ടായിരിക്കും. വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് അരങ്ങേറുന്ന സാംസ്ക്കാരിക ഘോഷയാത്രയിൽ പ്രതിഭയുടെ 26 യുനിറ്റുകൾ, അതിന്റെ 13 സബ് കമ്മിറ്റികൾ എന്നിവ ചേർന്ന് കേരള സാംസ്കാരിക ചരിത്രം അവതരിപ്പിക്കും. അവർക്കൊപ്പം ബഹ്റിനിലെ തനത് നൃത്തവുമായി ബഹ്റൈൻ കലാകാരൻമാർ അണിനിരക്കും. വൈകുന്നേരം 6 മണിക്ക് നടക്കുന്ന സമാപന പരിപാടിയിൽ മന്ത്രി എം.ബി.രാജേഷ് അടക്കമുള്ള ബഹ്റൈനിലെ സാംസ്ക്കാരിക ഭരണ നേതൃത്വത്തിലെ പ്രമുഖർ പങ്കെടുക്കും.തുടർന്ന് 8 മണിക്ക് അരങ്ങേറുന്ന ഗ്രാൻറ് ഫിനാലെയിൽ കടുവ ഫെയിം അതുൽ നറുകര, പ്രസീത ചാലക്കുടി എന്നിവരുടെ സംഘം ഒരുക്കുന്ന കോംബോ സംഗീത വിരുന്നും ഉണ്ടാകും.
ചെയർമാൻ പി.ശ്രീജിത്. ജനറൽ കൺവീനർ സുബൈർ കണ്ണൂർ എന്നിവരുടെ നേതൃത്വത്തിൽ വിവിധ സബ് കമ്മിറ്റികൾ അടങ്ങിയ 201 അംഗ സംഘാടക സമിതിയാണ് പാലം – The Bridge എന്ന സാംസ്ക്കാരികോത്സവം വിജയപ്പിക്കാൻ ചുക്കാൻ പിടിക്കുന്നത്. നവംബർ 3, 4 തിയ്യതികളിൽ നടക്കുന്ന പരിപാടികളിലേക്ക് പ്രവേശനം തികച്ചും സൗജന്യമായിരിക്കുമെന്നും പാലം – The Bridge സംഘാടക സമിതി ചെയർമാൻ : പി.ശ്രീജിത്,
ജനറൽ കൺവീനർ : സുബൈർ കണ്ണൂർ.
പ്രതിഭ ജനറൽ സെക്രട്ടറി : പ്രദീപ് പതേരി,
പ്രതിഭ പ്രസിഡണ്ട് : അഡ്വ: ജോയ് വെട്ടിയാടൻ, തുടങ്ങിയവർ പറഞ്ഞു.

Leave A Comment