2023 ക്രൗൺ പ്രിൻസ് കപ്പിൽ ബഹ്റൈൻ കിരീടാവകാശി പങ്കെടുത്തു

  • Home-FINAL
  • Business & Strategy
  • 2023 ക്രൗൺ പ്രിൻസ് കപ്പിൽ ബഹ്റൈൻ കിരീടാവകാശി പങ്കെടുത്തു

2023 ക്രൗൺ പ്രിൻസ് കപ്പിൽ ബഹ്റൈൻ കിരീടാവകാശി പങ്കെടുത്തു


ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ , റാഷിദ് ഇക്വസ്ട്രിയൻ ആൻഡ് ഹോഴ്‌സ് റേസിംഗ് ക്ലബ് റേസ്ട്രാക്കിൽ നടന്ന 2023 ക്രൗൺ പ്രിൻസ് കപ്പിൽ പങ്കെടുത്തു. കിരീടാവകാശിയെ , ബഹ്റൈൻ രാജാവിന്റെ ഹ്യൂമാനിറ്റേറിയൻ വർക്ക്‌സ് ആൻഡ് യൂത്ത് അഫയേഴ്‌സ് പ്രതിനിധിയും സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്‌പോർട്‌സ് ചെയർമാനുമായ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ , സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്‌പോർട്‌സ്, ജനറൽ സ്‌പോർട്‌സ് അതോറിറ്റി ചെയർമാനും ബഹ്‌റൈൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ, റാഷിദ് ഇക്വസ്ട്രിയൻ ആൻഡ് ഹോഴ്‌സ് റേസിംഗ് ക്ലബ് ഹൈ കമ്മിറ്റി ചെയർമാൻ ഹിസ് ഹൈനസ് ഷെയ്ഖ് ഇസ ബിൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും മറ്റ് നിരവധി മുതിർന്ന ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു. ബഹ്‌റൈനിലെ കുതിരസവാരി മേഖലയ്ക്ക് ബഹ്റൈൻ രാജാവ്,ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫ നൽകുന്ന പിന്തുണയെ കിരീടാവകാശി വിശദമാക്കുകയും,ബഹ്‌റെെന്റെ അശ്വ പൈതൃകം വികസിപ്പിക്കുന്നതിലും സംരക്ഷിക്കുന്നതിലും ഹിസ് ഹൈനസ് ഷെയ്ഖ് ഈസ ബിൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ അധ്യക്ഷനായ ആർഇഎഛ്സി യുടെ ഉന്നത സമിതിയുടെ ശ്രമങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.ക്രൗൺ പ്രിൻസ് കപ്പിന്റെ മത്സരക്ഷമതയും, സംഘാടനവും അന്താരാഷ്ട്ര കായിക മത്സരങ്ങൾ ആതിഥേയത്വം വഹിക്കാനുള്ള ബഹ്‌റൈന്റെ കഴിവിനെയും പ്രതിഫലിപ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave A Comment