പത്തനംതിട്ടയിൽ വൻ തീപിടുത്ത൦.

പത്തനംതിട്ടയിൽ വൻ തീപിടുത്ത൦.


ഹോട്ടലും ചിപ്പസ് കടയും അടക്കം അഞ്ച് കടകൾ പൂർണ്ണമായും കത്തിനശിച്ചു.
നിരവധി വ്യാപാര സ്ഥാപനങ്ങളിലേക്ക് ഭാഗീകമായി തീ പടർന്നിട്ടുണ്ട്. മൂന്ന് ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. നഗരത്തിൽ വൻ ഗതാഗതക്കുരുക്ക് ഉണ്ടായതിനെ തുടർന്ന് സെട്രൽ ജംഷൻ വഴിയുള്ള ഗതാഗതം വഴി തിരിച്ച് വിട്ടിട്ടുണ്ട്. ഒരു ഹോട്ടലും ഒരു ബേക്കറിയും ഒരു മൊബൈൽ കടയുമാണ് പൂർണ്ണമായും കത്തിനശിച്ചത്. ബേക്കറിയിൽ ചിപ്സ് നിർമ്മാണത്തിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകട കാരണം എന്നാണ് പ്രാഥമിക വിവരം. ആർക്കും പരിക്കേറ്റിട്ടില്ല.

Leave A Comment