ബഹ്‌റൈനിൽ നാളെയും മറ്റന്നാളും ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത എന്ന് കാലാവസ്ഥ മുന്നറിയിപ്പ്. അറേബ്യൻ പെനിൻസുലയുടെ കിഴക്കൻ മേഖലയെയും , അറേബ്യൻ ഗൾഫിനെയും അന്തരീക്ഷ ന്യൂനമർദ്ദം ബാധിക്കുമെന്നും തുടർന്ന് വരും ദിവസങ്ങളിൽ മഴയ്‌ക്ക് സാധ്യതയുണ്ടെന്നും ബഹ്റൈൻ ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിലെ കാലാവസ്ഥാ വകുപ്പ് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു .ജനങ്ങളോടും, കടലിൽ പോകുന്നവരോടും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പുറപ്പെടുവിക്കുന്ന ഔദ്യോഗിക ബുള്ളറ്റിനുകളും മുന്നറിയിപ്പുകളും പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് ആവശ്യപ്പെട്ടു.