മന്ത്രി എം. ബി. രാജേഷ് അംബാസഡറെ സന്ദർശിച്ചു .

  • Home-FINAL
  • Business & Strategy
  • മന്ത്രി എം. ബി. രാജേഷ് അംബാസഡറെ സന്ദർശിച്ചു .

മന്ത്രി എം. ബി. രാജേഷ് അംബാസഡറെ സന്ദർശിച്ചു .


കേരള തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്, ബഹ്‌റിനിലെ ഇഡ്യൻ അംബാസഡർ HE പിയൂഷ് ശ്രീവാസ്തവയെ സന്ദർശിച്ചു. ബഹറിനിൽ അധിവസിക്കുന്ന ഇന്ത്യക്കാർ പൊതുവെ സംതൃപ്തരാണെന്നും, ബഹ്‌റിൻ ഇന്ന് കൈവരിച്ച പുരോഗതിക്കൊപ്പം നടന്നവരാണ് ഇന്ത്യയിൽ നിന്നുമുള്ള പ്രവാസികളെന്നും ശ്രീ. പീയുഷ് ശ്രീവാസ്തവ പറഞ്ഞു. ഇന്ത്യക്കാരുടെ ഇടയിൽ, വിശിഷ്യ മലയാളികളുടെ ഇടയിൽ വളരെ ജനകീയനായ അംബാസഡർ ആണ് ശ്രീ. പീയുഷ് ശ്രീവാസ്തവയെന്ന് കേരളീയരുടെ ഇടയിൽ നിന്നും മനസ്സിലായെന്നും, ഇന്ത്യൻ പ്രവാസികളുടെ ദൈനം ദിന വിഷയങ്ങളിൽ നേരിട്ട് ഇടപെട്ട് പ്രവർത്തിക്കുന്നത് പ്രവാസികൾക്ക് ആശ്വാസം നൽകുന്നതായും മന്ത്രി നേരിട്ട് അറിയിച്ചു.
ബഹ്‌റൈൻ പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി, പ്രസിഡന്റ് അഡ്വ. ജോയ് വെട്ടിയാടൻ എന്നിവരും മന്ത്രിക്കൊപ്പം അംബാസഡറെ കാണുകയുണ്ടായി. ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട്, അർഹരായ പ്രവാസികൾക്ക് നൽകുന്നതിനുള്ള നടപടിക്രമങ്ങൾ ഉദാരമാക്കി കൂടുതൽ ഗുണഭോക്താക്കൾക്ക് സഹായം എത്തിക്കാൻ അംബാസിഡർ ഇടപെടെണമെന്ന്, ബഹറിൻ പ്രതിഭയെ പ്രതിനിധീകരിച്ചു സെക്രട്ടറി അപേക്ഷിച്ചു. നിലവിൽ തടസ്സങ്ങൾ നീക്കി പരമാവധി പ്രവാസികളുടെ ആവശ്യങ്ങൾക്കു ICWF ഫണ്ട് വിനിയോഗിക്കുന്നുണ്ടെന്നും അത്തരം വിഷയങ്ങളിൽ എംബസിയെ നേരിട്ട് ബന്ധപ്പെടാമെന്നും അംബാസഡർ അറിയിച്ചു.
നേരത്തെ ബഹറിൻ പ്രതിഭ സംഘടിപ്പിച്ച പാലം-The Bridge’ എന്ന കേരള-ബഹ്‌റിൻ സാംസ്കാരികോത്സവത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു മന്ത്രി എം. ബി. രാജേഷ്. അംബാസഡറുടെ ആതിഥ്യം സ്വീകരിച്ച് ഇന്ത്യ ഹൗസിൽ എത്തിയ മന്ത്രിയും സംഘവും ഒരുമണിക്കൂർ അംബാസഡറുമായി ചിലവഴിച്ചു. സമീപഭാവിയിൽ കേരളത്തിൻറെ പ്രകൃതി ഭംഗി ആസ്വദിക്കാൻ കുടുംബ സമേതം കേരളത്തിൽ സന്ദർശിക്കുമെന്നുപറഞ്ഞ അംബാസിഡർ ബഹ്റിനിലെ മലയാളി കൂട്ടായ്മകളിലെ ഐക്യത്തെ പ്രകീർത്തിച്ചു.

Leave A Comment