റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥി ഈജിപ്ഷ്യന്‍ പ്രസിഡന്റ്;അബ്ദുല്‍ ഫത്താഹ് അല്‍-സിസി

  • Home-FINAL
  • Business & Strategy
  • റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥി ഈജിപ്ഷ്യന്‍ പ്രസിഡന്റ്;അബ്ദുല്‍ ഫത്താഹ് അല്‍-സിസി

റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥി ഈജിപ്ഷ്യന്‍ പ്രസിഡന്റ്;അബ്ദുല്‍ ഫത്താഹ് അല്‍-സിസി


ഇന്ത്യയുടെ 74-ാമത് റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനായി ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍-സിസി ഡല്‍ഹിയിലെത്തി.ഇതാദ്യമായാണ് ഒരു ഈജിപ്ഷ്യന്‍ പ്രസിഡന്റ് ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായി എത്തുന്നത്.ഇന്ത്യാ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി ദ്രൗപതി മുര്‍മു, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. .2022 ഒക്ടോബറില്‍ ഈജിപ്ത് സന്ദര്‍ശന വേളയില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔപചാരിക ക്ഷണക്കത്ത് ഈജിപ്ഷ്യന്‍ പ്രസിഡന്റിന് കൈമാറിയത്. ഇരു രാജ്യങ്ങളും തമ്മില്‍ നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 75-ാം വാര്‍ഷം കൂടിയാണിത്.

Leave A Comment