റിഫാ ലുലു മൂക്ക് സൗഹൃദ കൂട്ടായ്മയുടെ ഒൻപതാം വാർഷികം ആഘോഷിച്ചു.

  • Home-FINAL
  • Business & Strategy
  • റിഫാ ലുലു മൂക്ക് സൗഹൃദ കൂട്ടായ്മയുടെ ഒൻപതാം വാർഷികം ആഘോഷിച്ചു.

റിഫാ ലുലു മൂക്ക് സൗഹൃദ കൂട്ടായ്മയുടെ ഒൻപതാം വാർഷികം ആഘോഷിച്ചു.


മനാമ : റിഫാ ലുലുമുക്ക് സൗഹൃദ കൂട്ടായ്മയുടെ ഒൻപതാം വാർഷികം ബഹ്റൈൻ ബീച്ച് ബേ റിസോർട്ട് സല്ലാക്കിൽ വച്ചു വിപുലമായ  പരിപാടികളോടെ ആഘോഷിച്ചു.പ്രവാസ ജീവവിതത്തിലെ ജോലി തിരക്കുകൾക്ക് ശേഷം റിഫാ മേഖലയിലെ ഒരുപറ്റം യുവാക്കൾ ഒത്തുകൂടുന്ന സൗഹൃദം പിനീട് ലുലുമുക്ക് കൂട്ടായ്മ എന്ന പേരിൽ കൂടിച്ചേരലുകൾക് വഴിയൊരുക്കിയതും ഇതുവഴി ഈ കാലയളവിൽ
ബഹ്‌റൈനിലെ ജീവകാരുണ്യ പ്രവർത്ഥനങ്ങൾക്കും പ്രവാസികൾ നേരിടുന്ന പ്രയാസങ്ങളിലും അവരെ ചേർത്തു പിടിക്കാൻ കൂടി കൂട്ടയ്മക് സാധിച്ചിട്ടുണ്ട്.കൂട്ടായ്മയിലെ കലാകാരന്മാർ അവതരിപ്പിച്ച കരോക്കെ ഗാനമേളയും, നാലു ടീമുകളായി ,വടം വലി മത്സരവും, മറ്റു മത്സര ഇനങ്ങളും ആഘോഷത്തിന്റെ ഭാഗമായി സങ്കെടുപ്പിച്ചു.സമീർ ത്രിശൂർ, ജാഫർ തളിപ്പറമ്പ , അംവാജ്‌ മുസ്തഫ, റാഫി പയ്യോളി, റഷീദ് പട്ടാമ്പി, സുഹൈൽ കണ്ടിത്താഴ, സിറാജ് വടകര, എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.വിജയികൾക്കുള്ള ട്രോഫി ആലിക്കോയ പുനത്തിൽ , സഹദ് തിക്കോടി, എന്നിവർ ചേർന്നു നിവഹിച്ചു ,ആഘോഷത്തിന്റെ ഭാഗമായി ബഹ്‌റൈനിലെ സാമൂഹിക പ്രവർത്തകൻ സൈഫ് അഴിക്കോട് ,അൻവർ ശൂരനാട്, എന്നിവർ ആശംസയറിയിച്ചു സംസാരിച്ചു. സമീർ ത്രിശൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ അംവാജ്‌ മുസ്തഫ . സ്വാഗതവും , റാഫി പയ്യോളി നന്ദിയും പറഞ്ഞു .

Leave A Comment