ടി20 ലോകകപ്പ്; യുവിയുടെ റെക്കോര്‍ഡ് ഇനി ഹിറ്റ് മാന് സ്വന്തം.

  • Home-FINAL
  • Business & Strategy
  • ടി20 ലോകകപ്പ്; യുവിയുടെ റെക്കോര്‍ഡ് ഇനി ഹിറ്റ് മാന് സ്വന്തം.

ടി20 ലോകകപ്പ്; യുവിയുടെ റെക്കോര്‍ഡ് ഇനി ഹിറ്റ് മാന് സ്വന്തം.


ഡിസ്‌നി: ടി20 ലോകകപ്പില്‍ അര്‍ദ്ധ സെഞ്ച്വറിയോടെ രോഹിത് ശര്‍മ്മയുടെ തിരിച്ചു വരവിനാണ് ആരാധകര്‍ സാക്ഷ്യം വഹിച്ചത്.കുറച്ചു നാളുകളായി ക്രീസില്‍ ഉറച്ചു നില്‍ക്കാന്‍ കഴിയാതെ ആരാധകരെയും ക്രിക്കറ്റ് പ്രേമികളെയും രോഹിത് നിരാശയുടെ വക്കില്‍ എത്തിച്ചിരുന്നു. എന്നാല്‍ നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തില്‍ രോഹിത് 53 റണ്‍സ് നേടിയ സന്തോഷത്തിലാണ് ആരാധകര്‍. എന്നാല്‍ ചെറിയൊരു സന്തോഷത്തില്‍ മാത്രം ആ ആവേശം ഒതുങ്ങുന്നില്ല. ട്വിന്റി20 ലോകകപ്പില്‍ ഒരു ഇന്ത്യന്‍ റെക്കോര്‍ഡു കൂടിയാണ് താരം സ്വന്തമാക്കിയിരിക്കുന്നത്.

യുവരാജ് സിംഗിന്റെ റെക്കോര്‍ഡാണ് രോഹിത്ത് ശര്‍മ്മ മറികടന്നിരിക്കുന്നത്. പത്താം ഓവറില്‍ ബാസ്ഡിലീഡിനെതിരെ സിക്സര്‍ നേടിയതോടെ ടി20 ലോകകപ്പില്‍ രോഹിത് നേടിയ സിക്സുകളുടെ എണ്ണം 34 ആയി. ഇതിന് മുമ്ബ് ടി20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടിയത് യുവരാജ് സിംഗ് ആയിരുന്നു. 33 സിക്സറാണ് യുവരാജ് നേടിയത്.ആദ്യ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബ്രോഡിന്‍റെ ഒരു ഓവറില്‍ ആറ് സിക്സറുകള്‍ പറത്തി യുവി റെക്കോര്‍ഡിട്ടിരുന്നു. 24 സിക്സുകള്‍ നേടിയിട്ടുള്ള വിരാട് കോഹ്ലിയാണ് ഇന്ത്യന്‍ താരങ്ങളില്‍ മൂന്നാം സ്ഥാനത്തുള്ളത്. 2007-ല്‍ ആരംഭിച്ച ടി20 ലോകകപ്പിന്റെ എല്ലാ സീസണിലും കളിച്ചിട്ടുള്ള ഏക ഇന്ത്യന്‍ ക്രിക്കറ്റ് താരവുമാണ് രോഹിത്. എന്നാല്‍ ലോകകപ്പിലെ സിക്സര്‍ നേട്ടത്തില്‍ ഒന്നാമന്‍ വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയിലാണ്. താരത്തിന്റെ അടുത്തുപോലും ആരും എത്തിയിട്ടില്ല എന്നതാണ് സത്യം. 63 സിക്സുകളാണ് ഗെയ്ല്‍ ലോകകപ്പില്‍ അടിച്ചു പറത്തിയത്.

Leave A Comment