ബഹ്‌റൈൻ പാർലമെന്റ് ഡെപ്യൂട്ടി സ്പീക്കറായ് തിരഞ്ഞെടുക്കപ്പെട്ട അഹ് മദ് അബ്ദുൽ വാഹിദ് അൽ ഖറാത്തയ്ക് സമസ്ത ബഹ്റൈൻ
ഇർശാ ദുൽ മുസ് ലിമീൻ മദ്റസ സ്വീകരണം നൽകി.സ്വീകരണ സംഗമത്തിൽ ജാസിം അൽ സബ്ത്ത് , അബ്ദുല്ല ബക്കർ, മുഹമ്മദ് റാഷിദ്, അഹ്‌മദ് ഇബ്റാഹിം, അഹ്‌മദ് ഇസ്മായിൽ, ഹസൻ സബ്ത്, ഇബ്രാഹിം മത്താർ, ഇസ്മായിൽ ഹസൻ എന്നീ ബഹ്‌റൈൻ സ്വദേശി പ്രമുഖർ. സന്നിഹിതരായി , സമസ്ത ബഹ്റൈൻ ജന: സെക്രട്ടറി വി.കെ. കുഞ്ഞന്മദ് ഹാജി അദ്ധ്വ ക്ഷത വഹിച്ച യോഗത്തിന് സമസ്ത ബഹ്റൈൻ ട്രഷറർ എസ് .എം . അബ്ദുൽ വാഹിദ് സ്വാഗതം പറഞ്ഞു.അശ്റഫ് അൻവരി ചേലക്കര, ഹാഫിള് ശറഫുദ്ധീൻ മുസ്‌ലിയാർ, കളത്തിൽ മുസ്തഫ, സഹീർ കാട്ടാം പള്ളി, ജാഫർ കണ്ണൂർ, സജീർ പന്തക്കൽ , ശൈഖ് റസാഖ്, ഷാനവാസ് കായംകുളം, അബ്ദുറഹ്മാൻ മൗലവി, കാസിം മൗലവി, അൻവർ ഹുദവി, കാദർ മൗലവി, റഊഫ് കണ്ണൂർ, സുബൈർ ഫ്രീഡം , സ്വാലിഹ് കുറ്റിയാടി, എന്നിവർ നേതൃത്വം നൽകി.