അർജന്റീനയെ വിറപ്പിച്ചതോടെ സൗദി താരങ്ങൾക്ക് വൻ ഡിമാന്റ്,

  • Home-FINAL
  • Business & Strategy
  • അർജന്റീനയെ വിറപ്പിച്ചതോടെ സൗദി താരങ്ങൾക്ക് വൻ ഡിമാന്റ്,

അർജന്റീനയെ വിറപ്പിച്ചതോടെ സൗദി താരങ്ങൾക്ക് വൻ ഡിമാന്റ്,


ദോഹ: ഖത്തർ ലോകകപ്പിൽ ഗ്രൂപ്പ് സി യിലെ ഘട്ടത്തിലെ ഒന്നും രണ്ടും റൗണ്ടുകളിൽ അർജന്റീന, പോളണ്ട് എന്നിവരുമായി നടന്ന മത്സരങ്ങളിൽ ശക്തമായ പ്രകടനം കാഴ്ച്ചവെച്ചതോടെ സഊദി താരങ്ങൾക്ക് ഡിമാന്റ് വർദ്ധിക്കുന്നു. ശക്തമായ മുന്നേറ്റം കാഴ്ച്ചവെച്ച സഊദി കളിക്കാരെ വിവിധ ക്ലബുകൾ നോട്ടമിട്ടതായാണ് റിപ്പോർട്ടുകൾ. സഊദി ഡിഫൻഡറായി തിളങ്ങിയ സഊദ് അബ്ദുൽ ഹമീദിന്റെ മിന്നുന്ന പ്രകടനം കണ്ടതിന് ശേഷം മൂന്ന് ഫസ്റ്റ് ക്ലാസ് യൂറോപ്യൻ ക്ലബ്ബുകൾ സഊദി ദേശീയ ടീം താരം സൗദ് അബ്ദുൽ ഹമീദുമായി കരാർ ഒപ്പിടാൻ ആഗ്രഹം പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്.

രണ്ട് ഇംഗ്ലീഷ് ക്ലബ്ബുകളും ഒരു സ്പാനിഷ് ക്ലബ്ബുമാണ് സഊദ് അബ്ദുൽ ഹമീദിനെ നോട്ടമിട്ടിരിക്കുന്നത്. നിലവിൽ തങ്ങളുടെ ഓഫറുകൾ ലോകകപ്പിന് ശേഷം അൽ-ഹിലാൽ ക്ലബ്ബിന് ഔദ്യോഗികമായി കൈമാറുമെന്നും ശൈത്യകാലത്ത് അല്ലെങ്കിൽ വേനൽക്കാലത്ത് സഊദുമായി കരാറിൽ ഏർപ്പെടുമെന്നും അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി. ക്ലബ് അവരുടെ ഏറ്റവും മികച്ച ഓഫർ അംഗീകരിക്കുന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.നേരത്തെ, അൽ ഇത്തിഹാദ് ക്ലബ്ബിൽ ജഴ്‌സിയണിഞ്ഞ സഊദ് അബ്ദുൽ ഹമീദ് കഴിഞ്ഞ വിന്റർ ട്രാൻസ്ഫർ സീസണിൽ, രണ്ട് ക്ലബ്ബുകളുടെയും അഡ്മിനിസ്ട്രേഷനുകൾ തമ്മിലുള്ള സംയുക്ത കരാറിന് ശേഷമാണ് സഊദ് അൽ ഇത്തിഹാദ് ക്ലബ്ബിൽ നിന്ന് അൽ ഹിലാലിലേക്ക് മാറിയത്. താരവുമായുള്ള കരാർ പുതുക്കാൻ ക്ലബ് ആഗ്രഹിക്കുന്നില്ലെന്ന് ഇത്തിഹാദ് അധികൃതർ സ്ഥിരീകരിച്ചതിന് പിന്നാലെയായിരുന്നിത്.

ജിദ്ദയിൽ നിന്നുള്ള 22 കാരനായ സഊദ് അബ്‌ദുൽ ഹമീദ് ഒരു സൗജന്യ ട്രാൻസ്ഫർ ഡീലിന് കീഴിലാണ് അൽ ഹിലാൽ ക്ലബിൽ ചേർന്നത്. 2025 ജനുവരിയിൽ അവസാനിക്കുന്ന പ്രൊഫഷണൽ കരാർ കാലയളവിൽ ഒരു സീസണിൽ ഏകദേശം 4.2 മില്യൺ റിയാൽ ലഭിക്കും. കൂടാതെ വീടും കാറും ഉൾപ്പെടെയുള്ള സൗകര്യങ്ങളും ക്ലബ്ബ് നൽകും.

Leave A Comment