50,000 വർഷത്തിൽ ഒരിക്കൽ മാത്രം കാണപ്പെടുന്ന ആകാശ പ്രതിഭാസത്തിന് ഇന്ന് സാക്ഷ്യം വഹിക്കാം. Comet C/2022 E3 എന്ന പച്ച വാൽനക്ഷത്രം ഇന്ന് ഭൂമിയുമായി ഏറ്റവും ചേർന്ന് സഞ്ചരിക്കും.ജനുവരി 30 മുതൽ ഭൂമിയുമായി ചേർന്ന് പോകുന്ന ഈ പച്ച വാൽ നക്ഷത്രം ബഹ്റൈനിൽ ദൃശ്യമാവുക ഇന്ന് രാത്രി 8.50 മുതലാണ്. ഈ സമയത്ത് ഭൂമിയിൽ നിന്ന് വെറും 42 മില്യൺ കിമി അകലെ മാത്രമായിരിക്കും വാൽ നക്ഷത്രം യാത്ര ചെയ്യുക. നിയാൻഡ്രിത്താൽ യുഗത്തിലാണ് അവസാനമായി ഈ പച്ച വാൽനക്ഷത്രം കാണപ്പെട്ടത്.ഇത് ദൃശ്യമാക്കുന്നതിനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കുമെന്ന് ബഹ്‌റൈൻ ജ്യോതിശാസ്ത്രജ്ഞൻ അലി അൽ ഹജാരി നേരെത്തെ അറിയിച്ചിരുന്നു.നഗ്ന നേത്രങ്ങൾ കൊണ്ട് നോക്കിയാൽ ചിലപ്പോൾ ഈ വാൽനക്ഷത്രത്തെ കാണാൻ സാധിക്കില്ല. ബൈനോക്കുലറിന്റെ സഹായത്തോടെ ഒഴിഞ്ഞ പ്രദേശത്ത് പോയി നിന്നാൽ ആണ് ഈ ആകാശ പ്രതിഭാസം കാണാൻ സാധിക്കുക.