സ്റ്റാർട്ട് അപ്പ് രംഗത്ത് കേരളത്തിനു വീണ്ടും അന്തർദേശീയ അംഗീകാരം ; അഭിമാനമുണ്ടാന്ന് മന്ത്രി പി രാജീവ്

  • Home-FINAL
  • Business & Strategy
  • സ്റ്റാർട്ട് അപ്പ് രംഗത്ത് കേരളത്തിനു വീണ്ടും അന്തർദേശീയ അംഗീകാരം ; അഭിമാനമുണ്ടാന്ന് മന്ത്രി പി രാജീവ്

സ്റ്റാർട്ട് അപ്പ് രംഗത്ത് കേരളത്തിനു വീണ്ടും അന്തർദേശീയ അംഗീകാരം ; അഭിമാനമുണ്ടാന്ന് മന്ത്രി പി രാജീവ്


സ്റ്റാർട്ട് അപ്പ് രംഗത്ത് കേരള സ്റ്റാർട്ടപ്പ് മിഷൻ വീണ്ടും അന്തർദേശീയ അംഗീകാരം നേടി . സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥയുടെ 2021-22 ആഗോള പഠനത്തിലാണ് കേരള സ്റ്റാർട്ടപ്പ് മിഷൻ ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് പൊതു/സ്വകാര്യ ബിസിനസ് ഇൻകുബേറ്ററുകളിൽ ഒന്നായി തെരഞ്ഞെടുക്കപ്പെട്ടതെന്ന് മന്ത്രി പി രാജീവ് ഫേസ്ബുക്കിൽ കുറിച്ചു.വേൾഡ് ബെഞ്ച്മാർക്ക് സ്റ്റഡി 2021-22ൽ 1895 സ്ഥാപനങ്ങളെയാണ് വിലയിരുത്തിയതിൽ നിന്നാണ് കേരള സ്റ്റാർട്ടപ്പ് മിഷൻ വലിയ നേട്ടം കൈവരിച്ചതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ദക്ഷിണേഷ്യയിലെ ഏറ്റവും മികച്ച സ്റ്റാർട്ടപ്പ് ഹബ്ബ് നിർമ്മിച്ചും സർവകലാശാലകളിലും ഇൻകുബേഷൻ സെന്ററുകൾ സ്ഥാപിച്ചും സംസ്ഥാന സർക്കാർ നാടിന്റെ വളർച്ച മുന്നിൽ കണ്ട് നടത്തിയ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയാണിതെന്നും മന്ത്രി പറഞ്ഞു.

Leave A Comment