ഗൂഢാലോചന, കലാപാഹ്വാന കേസുകളില്‍ സ്വപ്‌നാ സുരേഷിന് ഹൈക്കോടതിയില്‍ തിരിച്ചടി.

  • Home-FINAL
  • Kerala
  • ഗൂഢാലോചന, കലാപാഹ്വാന കേസുകളില്‍ സ്വപ്‌നാ സുരേഷിന് ഹൈക്കോടതിയില്‍ തിരിച്ചടി.

ഗൂഢാലോചന, കലാപാഹ്വാന കേസുകളില്‍ സ്വപ്‌നാ സുരേഷിന് ഹൈക്കോടതിയില്‍ തിരിച്ചടി.


ഗൂഢാലോചന, കലാപാഹ്വാന കേസുകളില്‍ സ്വപ്‌നാ സുരേഷിന് ഹൈക്കോടതിയില്‍ തിരിച്ചടി. മുന്‍ മന്ത്രി കെ ടി ജലീലിന്റെ പരാതിയില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകള്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. രണ്ട് കേസുകളിലും അന്വേഷണം പ്രാഥമിക ഘട്ടത്തില്‍ ആണെന്നും അതിനാല്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്നുമുള്ള സംസ്ഥാന സര്‍ക്കാരിന്റെ വാദം പരിഗണിച്ചാണ് ഹൈക്കോടതി ഹര്‍ജികള്‍ തള്ളിയത്. ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഹര്‍ജി തള്ളിയത്.

തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് എടുത്ത ഗൂഡാലോചന കേസും പാലക്കാട് കസബ പൊലീസ് എടുത്ത കലാപാഹ്വാന കേസും റദ്ദാക്കണമെന്നായിരുന്നു സ്വപ്നയുടെ ആവശ്യം. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്കെതിരെ രഹസ്യ മൊഴി നല്‍കിയതിലുള്ള പ്രതികാര നടപടിയാണ് കേസിന് പിന്നിലെന്നാണ് സ്വപ്ന ഹൈക്കോടതിയെ അറിയിച്ചത്. സ്വപ്ന സുരേഷിന് പുറമെ പി സി ജോര്‍ജ്ജും കേസില്‍ പ്രതിയാണ്.

 

Leave A Comment