ടഗ്ഗ് ഓഫ് വാർ അസോസിയേഷൻ ബഹ്റൈൻ ഓണാഘോഷവും,കമ്മിറ്റിയുടെ സ്ഥാനാരോഹണവും ലോഗോ പ്രകാശനവും ശ്രദ്ധേയമായി.
ബഹ്‌റിനിലെ വടംവലി കൂട്ടായ്മയായ
ടഗ്ഗ് ഓഫ് വാർ അസോസിയേഷൻ ഓണാഘോഷവും,പുതിയ കമ്മിറ്റിയുടെ സ്ഥാനാരോഹണവും ലോഗോ പ്രകാശനവും ബഹ്‌റൈൻ മീഡിയ സിറ്റി ഹാളിൽ വളരെ വിപുലമായ രീതിയിൽ നടത്തപ്പെട്ടു.ഓണാഘോഷ പരിപാടി മുതിർന്നവരുടേയും,കുഞ്ഞുങ്ങളുടെയും വിവിധ കലാ പരിപാടികളും അരങ്ങേറി.സെഗയ ബി എം സി ഹാളിൽ വച്ചു നടന്ന പരിപാടിയിൽ നൂറ്റി എൺപതോളം വരുന്ന കായിക താരങ്ങളും അവരുടെ കുടുംബാഗങ്ങളും പങ്കെടുത്തു.
ബഹ്‌റിനിലെ സാംസ്‌കാരിക സാമൂഹിക രംഗത്തെ പ്രമുഖ വ്യക്തികൾ ചടങ്ങിൽ സംബന്ധിച്ചു.പ്രവാസ ജീവിതത്തിന്റെ തിരക്കുകൾക് ഇടയിലും വടം വലി എന്ന കായിക ഇനത്തെ ഇത്രയും നെഞ്ചിലേറ്റി അതിനു വേണ്ടി അഹോരാത്രം കഷ്ട്ടപ്പെടുന്ന എല്ലാ കായിക താരങ്ങളെയും ചടങ്ങിൽ അനുമോദിച്ചു.ഗൾഫ് രാജ്യങ്ങളിൽ വടംവലി എന്ന കായിക ഇനത്തിന് ഇത്രത്തോളം പ്രാധാന്യം നൽകുന്ന ബഹ്‌റൈൻ പോലെ മറ്റോരു രാജ്യം ഇല്ല എന്നതാണ് ഏറെ അഭിമാനിക്കാവുന്ന ഏറ്റവും വലിയ കാര്യം.വടം വലി ടൂർണമെന്റ്കൾക്ക് ബഹ്റൈൻ നൽകുന്ന പിൻതുണ ഒരിക്കലും വിസ്മരിക്കാൻ പറ്റുന്നതല്ല.ചടങ്ങിൽ അസോസിയേഷൻ ഒഫീഷ്യൽ അംഗം ശ്രീ അമൽദേവ് ഒ. കെ സ്വാഗതം പറഞ്ഞു. ശ്രീ രാജേഷ് നമ്പ്യാർ മുഖ്യാതിഥി ആയി. സാമൂഹ്യ പ്രവർത്തകരയായ ഡോ:ഷിമിലി പി ജോൺ,ശ്രീമതി നൈന മുഹമ്മദ് ഷാഫി, ബി എം. സി ശ്രാവണ മഹോത്സവം പ്രോഗ്രാം കമ്മറ്റി ചെയർമാൻ ഡോ:പി.വി.ചെറിയാൻ, മുൻ ഇന്ത്യൻ സ്ക്കൂൾ ചെയർമാൻ ശ്രീ ഏബ്രഹാം ജോൺ എന്നിവർ ആശംസകൾ നേർന്നു.ശ്രീ രാജേഷ് നമ്പ്യാർക്കും ശ്രീമതി നൈന മുഹമ്മദ് ഷാഫിക്കും മൊമെന്റോ നൽകി .ടഗ്ഗ് ഓഫ് വാർ അസോസിയഷൻ സംഘടനയുടെ രക്ഷാധികാരിയും ലോക കേരളാ സഭാ അംഗവും,ബഹ്‌റൈൻ മീഡിയ സിറ്റി ചെയർമാനുമായ ശ്രീ ഫ്രാൻസിസ് കൈതാരത്തിനെ അസോസിയേഷൻ ഒഫീഷ്യൽസ് ഷാജി ആന്റണി,അമൽദേവ് ഒ.കെ,രഞ്ജിത്ത് ബാബു,രതിൻ തിലക്,ശരത് സുരേന്ദ്രൻ,ഷജിൽ ആലക്കൽ എന്നിവർ ചെര്‍ന്നു പൊന്നാട അണിയിച്ചു .ചടങ്ങിൽ ടഗ്ഗ് ഓഫ് വാർ അസോസിയേഷൻ ഒഫീഷ്യൽ അംഗം ശ്രീ ശരത് സുരേന്ദ്രൻ വിശിഷ്ട അതിഥികൾക്കും പങ്കെടുത്ത മറ്റുള്ളവർക്കും നന്ദി അറിയിച്ചു.