കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപിയെ പ്രശംസിച്ച് സമസ്ത അധ്യക്ഷന്‍ ശശി തരൂര്‍ വിശ്വപൗരനാണ്. സമുദായ സംഘടനകളെ കോണ്‍ഗ്രസിനൊപ്പം നിര്‍ത്താനാണ് തരൂര്‍ ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസിലെ മറ്റുള്ളവര്‍ ചെയ്യാത്തതാണ് തരൂര്‍ ചെയ്യുന്നതും സമസ്ത അധ്യക്ഷന്‍ പറഞ്ഞു. തരൂരിന്റെ സന്ദര്‍ശനം കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുമെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ അഭിപ്രായപ്പെട്ടു.ശശി തരൂരിനെ പോലെയുള്ളവര്‍ വിശ്വപൗരന്മാരാണ്. ലോകത്തെ മനസ്സിലാക്കി അതില്‍ നിന്നും ഉള്‍ക്കൊണ്ട പല അറിവുകളും തരൂരിനുണ്ട്. കോണ്‍ഗ്രസിനെ മുഖ്യധാരയിലേക്ക് കൊണ്ടു വരാനുള്ള ശ്രമമാണ് തരൂര്‍ നടത്തുന്നത്.ശശി തരൂരിന്റെ രണ്ടാം ഘട്ട മലബാര്‍ പര്യടനത്തിന്‍റെ ഭാഗമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു ജിഫ്രി മുത്തുക്കോയ തങ്ങളുടെ പ്രതികരണം.
സമസ്ത നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളെ കണ്ട തരൂര്‍ താന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചിട്ടില്ലെന്ന വാദം ആവര്‍ത്തിച്ചു. പാര്‍ട്ടി നല്‍കുന്ന ഏതു ഉത്തരവാദിത്വവും താന്‍ സ്വീകരിക്കും എന്നു മാത്രമാണ് പറഞ്ഞത്. അതില്‍ അനാവശ്യ ചര്‍ച്ചകളുടെ ആവശ്യമില്ലെന്ന് തരൂര്‍ വ്യക്തമാക്കി.