ഭൂകമ്പം ബാധിച്ച തുർക്കിയെയിലെ ഉർഫ, ഹത നഗരങ്ങളിൽ നിന്ന് ബഹ്റൈൻ പൗരൻമാരുടെ രണ്ടാമത്തെ സംഘം മടങ്ങി. ദുരിതത്തിലായ ഇവരെ നാട്ടിലേക്ക് തിരിച്ചയക്കാൻ അങ്കാറയിലെ ബഹ്റൈൻ എംബസിയാണ് ശ്രമങ്ങൾ നടത്തിയത്.തുർക്കിയിലും , സിറിയയിലും ഭൂകമ്പത്തിൽ നാശനഷ്ടം സംഭവിച്ചവർക്ക് മാനുഷിക സഹായങ്ങൾ എത്തിക്കാനുള്ള ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നിർദ്ദേശങ്ങളെ അങ്കാറയിലെ ബഹ്റൈൻ അംബാസഡർ ഡോ. ഇബ്രാഹിം യൂസഫ് അൽ അബ്ദുല്ല പ്രശംസിച്ചു.ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ പിന്തുണയെയും അദ്ദേഹം പ്രശംസിച്ചു.
ഹ്യുമാനിറ്റേറിയൻ വർക്ക് ആൻഡ് യൂത്ത് അഫയേഴ്സിന്റെ രാജാവിന്റെ പ്രതിനിധി ഹിസ് ഹൈനസ് ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയുടെ നേതൃത്വത്തിലുള്ള റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷന്റെ നിർണായക പങ്കിനെയും ഡോ. അൽ അബ്ദുല്ല പ്രശംസിച്ചു.
തുർക്കിയെ ബാധിച്ച പ്രകൃതിദുരന്തത്തെത്തുടർന്ന് ബഹ്റൈൻ പൗരന്മാർക്ക് നാട്ടിലേക്ക് മടങ്ങാനുള്ള നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനുള്ള എംബസിയുടെ പ്രതിബദ്ധത അദ്ദേഹം വ്യക്തമാക്കുകയും ബഹ്റൈനികളെ സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങാൻ പ്രാപ്തമാക്കുന്നതിന് സഹകരിച്ചതിന് ബഹ്റൈനിലെയും , തുർക്കിയെയിലെയും ബന്ധപ്പെട്ട എല്ലാ അധികൃതർക്കും അദ്ദേഹം നന്ദി അറിയിച്ചു