വാക്സിനുകള്‍ ഏറെ ഫലപ്രദം; പ്രതിരോധ ശേഷിയില്‍ രാജ്യം മുന്‍പന്തിയിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

  • Home-FINAL
  • Business & Strategy
  • വാക്സിനുകള്‍ ഏറെ ഫലപ്രദം; പ്രതിരോധ ശേഷിയില്‍ രാജ്യം മുന്‍പന്തിയിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

വാക്സിനുകള്‍ ഏറെ ഫലപ്രദം; പ്രതിരോധ ശേഷിയില്‍ രാജ്യം മുന്‍പന്തിയിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി


ന്യൂഡല്‍ഹി: ഒമിക്രോണിന്റെ ബിഎഫ് 7 അടക്കമുള്ള വകഭേദങ്ങളെ പ്രതിരോധിക്കാന്‍ രാജ്യത്ത് വിതരണം ചെയ്ത വാക്‌സിനുകള്‍ ഫലപ്രദമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ.കൊറോണയുടെ വകഭേദമായ ഒമിക്രോണ്‍ ബിഎഫ് 7 കണ്ടെത്തിയെങ്കിലും ഇവയുടെ വ്യാപനം രാജ്യത്ത് കാര്യമായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.രാജ്യത്ത് ഇതുവരെ 220.15 കോടി കൊറോണ വാക്‌സിനുകളാണ് വിതരണം ചെയ്തത്. ഇതില്‍ 95.14 കോടി രണ്ടാം ഡോസ് വാക്‌സിനും 22.4 കോടി ബൂസ്റ്റര്‍ വാക്‌സിനും ഉള്‍പ്പെടുമെന്നും മന്‍സുഖ് മാണ്ഡവ്യ കൂട്ടിച്ചേര്‍ത്തു. മരണ നിരക്ക്, ആശുപത്രി സഹായം തേടേണ്ടി വരുന്ന രോഗികളുടെ എണ്ണം എന്നിവയില്‍ വര്‍ദ്ധന ഉണ്ടായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

അന്താരാഷ്ട തലത്തില്‍ നാലാം തരംഗവുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ ആരോഗ്യമന്ത്രാലയം സൂക്ഷമമായി നിരീക്ഷിച്ച്‌ വരികയാണ്. 8,700 അന്താരാഷ്‌ട്ര വിമാനങ്ങളില്‍ നിന്നുള്ള പതിനഞ്ച് ലക്ഷത്തോളം യാത്രക്കാരെ ഇതുവരെ പരിശോധനയ്‌ക്ക് വിധേയമാക്കിയിട്ടുണ്ട്. ഇതില്‍ ഇരുന്നൂറ് പേര്‍ക്ക് മാത്രമാണ് ഒമിക്രോണ്‍ ബിഎഫ്7 സ്ഥിരീകരിച്ചതെന്നും മന്ത്രി പറഞ്ഞു.

 

Leave A Comment