മൂക്കിലൂടെ ഒഴിക്കുന്ന ഭാരത് ബയോടെക് നിര്‍മ്മിച്ച കോവിഡ് വാക്‌സിന്റെ വില നിശ്ചയിച്ചു

  • Home-FINAL
  • Business & Strategy
  • മൂക്കിലൂടെ ഒഴിക്കുന്ന ഭാരത് ബയോടെക് നിര്‍മ്മിച്ച കോവിഡ് വാക്‌സിന്റെ വില നിശ്ചയിച്ചു

മൂക്കിലൂടെ ഒഴിക്കുന്ന ഭാരത് ബയോടെക് നിര്‍മ്മിച്ച കോവിഡ് വാക്‌സിന്റെ വില നിശ്ചയിച്ചു


ഭാരത് ബയോടെക്കിന്റെ മൂക്കിലൊഴിക്കാവുന്ന കൊവിഡ് വാക്സിനായ ഇന്‍കോവാകിന്റെ വിലവിവരം പുറത്ത്. ഒറ്റ ഡോസിന് 800 രൂപയും അഞ്ച് ശതമാനം ജി എസ് ടിയും ഈടാക്കും.രാജ്യത്തെ സ്വകാര്യ ആശുപത്രികളിലാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ ലഭിക്കുക. സര്‍ക്കാര്‍ മേഖലയില്‍ ഇത് 325 രൂപയ‌്ക്കായിരിക്കും ലഭ്യമാക്കുക. ചൈനയില്‍ കണ്ടെത്തിയ കൊവിഡിന്റെ പുതിയ വകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് കരുതല്‍ ഡോസായി നേസല്‍ വാക്‌സിന്‍ നല്‍കുന്നത്.

നേസല്‍ വാക്സിന് സര്‍ക്കാര്‍ നേരത്തേ അംഗീകാരം നല്‍കിയിരുന്നു. കൊവിഷീല്‍ഡ്, കൊവാക്സിന്‍ എന്നിവ സ്വീകരിച്ചവര്‍ക്ക് ബൂസ്റ്ററായി നേസല്‍ വാക്സിന്‍ സ്വീകരിക്കാമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. കൊവിന്‍ ആപ്പിലൂടെയാണ് വാക്‌സിന്‍ സ്വകരിക്കുന്നതിന് വേണ്ട സ്ളോട്ട് ബുക്ക് ചെയ്യേണ്ടത്.എല്ലാവരും കരുതല്‍ വാക്സിന്‍ എടുക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. പ്രായമായവരും ആരോഗ്യപ്രശ്നങ്ങളുള്ളവരും കരുതല്‍ വാക്‌സിന്‍ എടുക്കുന്നതിനെ കൂടുതല്‍ ഗൗരവത്തോടെ കാണണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു.

Leave A Comment