ബഹ്റൈൻ സി.എസ് ഐ ദക്ഷിണ കേരള മഹായിടവക ഈ വർഷത്തെ വി.ബി.എസ് നടത്തി.

  • Home-FINAL
  • Business & Strategy
  • ബഹ്റൈൻ സി.എസ് ഐ ദക്ഷിണ കേരള മഹായിടവക ഈ വർഷത്തെ വി.ബി.എസ് നടത്തി.

ബഹ്റൈൻ സി.എസ് ഐ ദക്ഷിണ കേരള മഹായിടവക ഈ വർഷത്തെ വി.ബി.എസ് നടത്തി.


കുഞ്ഞുങ്ങളുടെ മാനസിക ശാരീരിക ആത്മീയ ഉല്ലാസം ലക്ഷ്യമാക്കി ബഹ്റൈൻ സി.എസ് ഐ ദക്ഷിണ കേരള മഹായിടവകയുടെ ഈ വർഷത്തെ വി.ബി.എസ് സെപ്റ്റംബർ 17 മുതൽ 24 വരെ വിവിധ കാര്യപരിപാടികളോടെ നടത്തുകയുണ്ടായി. 17 ന് സഭാ വികാരി റവ.ഫാ. ഷാബു ലോറൻസ് ഉദ്ഘാടനം ചെയ്ത വി.ബി.എസിൽ അധ്യാപകരും വിദ്യാർത്ഥികളും മാതാപിതാക്കളുമായി നിരവധി പേർ പങ്കെടുത്തു. “താങ്ക് യു ജീസസ് ” എന്ന വിഷയത്തിലൂന്നി ഫാ. ഷാബു ലോറൻസ് നേതൃത്വം നൽകിയ ക്ലാസുകളിലെ പാട്ടുകളും, അഭിനയ ഗാനങ്ങളും , ഗെയിമുകളും പങ്കെടുത്തവരിൽ ചിരിയും ചിന്തയും ഉണർത്തുന്നവയായിരുന്നു. വി.ബി.എസ് റിട്രീറ്റ്, സമർപ്പണം എന്നിവയും ശ്രദ്ധേയമായിരുന്നു. 24 ന് നടന്ന വി.ബി എസ് ദിന ആരാധനയ്ക്ക് കുഞ്ഞുങ്ങൾ നേതൃത്വം നൽകുകയും ശ്രീമതി. സജിത ബിജിൽ സിംഗ് ടീച്ചർ സന്ദേശം നൽകുകയും ചെയ്തു. ഈ വർഷത്തെ വി.ബി എസിന്റെ റിപ്പോർട്ടും സമ്മാന വിവരവും കൺവീനർമാരായ ശ്രീമതി. ഷിജിവിനു, ശ്രീമതി. ഷീജഷിബു കുമാർ എന്നിവർ അവതരിപ്പിക്കുകയും കുഞ്ഞുങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. സഭാവാർഡൻ ശ്രീ.വിജയൻ , സെക്രട്ടറി ശ്രീ. സാമുവൽ മോഹൻ രാജ്, അക്കൗണ്ടന്റ് ശ്രീ. ഷിബു കുമാർ എന്നിവരും സന്നിഹിതരായിരുന്നു. സണ്ടേസ്കൂൾ സെക്രട്ടറി ശ്രീ. സുനിൽകുമാർ എല്ലാവർക്കും നന്ദി അറിയിച്ചു.

Leave A Comment