ദുരിതാശ്വാസ നിധി തട്ടിപ്പ്;അന്വേഷിച്ചാൽ സിപിഐഎം പങ്ക് പുറത്ത് വരും; വി ഡി സതീശൻ

  • Home-FINAL
  • Business & Strategy
  • ദുരിതാശ്വാസ നിധി തട്ടിപ്പ്;അന്വേഷിച്ചാൽ സിപിഐഎം പങ്ക് പുറത്ത് വരും; വി ഡി സതീശൻ

ദുരിതാശ്വാസ നിധി തട്ടിപ്പ്;അന്വേഷിച്ചാൽ സിപിഐഎം പങ്ക് പുറത്ത് വരും; വി ഡി സതീശൻ


മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പിൽ അനേഷണത്തിനായി പ്രത്യേക അന്വേഷണ സംഘം വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അന്വേഷിച്ചാൽ സിപിഐഎം പങ്ക് പുറത്ത് വരുമെന്നും വി ഡി സതീശൻ പറഞ്ഞു എറണകുളത്തെ പ്രളയ ഫണ്ട് തട്ടിപ്പില്‍ പാര്‍ട്ടിക്ക് വേണ്ടപ്പെട്ടവരെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.തീക്കട്ടയിൽ ഉറുമ്പരിക്കുന്ന അവസ്ഥയാണുള്ളതെന്നും പ്രളയ ഫണ്ട് പോലെ ഇതും തട്ടിയെടുക്കുമെന്നും വി ഡി സതീശൻ പറഞ്ഞു . കുട്ടികൾ കുടുക്ക പൊട്ടിച്ച് നൽകിയ പണമാണത്. അപേക്ഷകളില്‍ പരിശോധന നടത്തി ഫണ്ട് നല്‍കേണ്ടത് മുഖ്യമന്ത്രിയുടെ ഓഫീസാണ്. എന്നാല്‍ കളക്ട്രേറ്റുകളില്‍ ഏജന്റുമാര്‍ നല്‍കുന്ന വ്യാജ അപേക്ഷകളിലാണ് ലക്ഷക്കണക്കിന് രൂപ അനുവദിച്ചിരിക്കുന്നത്.

പ്രത്യേക സംഘത്തെ നിയോഗിച്ച് മുഴുവന്‍ ഫയലുകളും പരിശോധിച്ച് അന്വേഷണം നടത്തണം. അന്വേഷണത്തെ പ്രതിപക്ഷം ഗൗരവത്തോടെ നിരീക്ഷിക്കും. പ്രതികളെ എന്തെങ്കിലും തരത്തിൽ രക്ഷപ്പെടുത്താൻ ശ്രമമുണ്ടായാല്‍ അതിനെതിരെ യു.ഡി.എഫ് രംഗത്തിറങ്ങുമെന്നും വി ഡി സതീശൻ പറഞ്ഞു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ക്രമക്കേട് നടന്ന സംഭവത്തിൽ വിജിലൻസ് റിപ്പോർട്ട് കിട്ടിയാൽ ഉടൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ രാജൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പിൽ ഏജന്റുമാർ ഇടനിലക്കാരാകുന്നുവെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം പറഞ്ഞു. കൂടുതൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടോയെന്ന് അറിയാൻ വിശദമായ പരിശോധന ഇന്നും നാളെയും നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. സംഘടിതമായ തട്ടിപ്പെന്നാണ് മനസ്സിലാക്കുന്നത് മനോജ് എബ്രഹാം പറഞ്ഞു.

 

Leave A Comment