മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ വൻതട്ടിപ്പ്; ഒരേ അസുഖത്തിന് നാല് തവണ സഹായം

  • Home-FINAL
  • Business & Strategy
  • മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ വൻതട്ടിപ്പ്; ഒരേ അസുഖത്തിന് നാല് തവണ സഹായം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ വൻതട്ടിപ്പ്; ഒരേ അസുഖത്തിന് നാല് തവണ സഹായം


തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് അനർഹർ പണംതട്ടുന്നത് കണ്ടെത്താൻ കളക്ടറേറ്റുകളിലെ ബന്ധപ്പെട്ട വിഭാഗങ്ങളിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തി. ‘ഓപ്പറേഷൻ സിഎംഡിആർഎഫ്’ എന്ന പേരിൽ വിജിലൻസ് നടത്തിയ സംസ്ഥാന വ്യാപക മിന്നൽ പരിശോധനയിലാണ് വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയത്.ഏജന്‍റുമാരും ഉദ്യോഗസ്ഥരും ഡോക്ടർമാരും ചേർന്ന് നടത്തുന്നത് വൻതട്ടിപ്പെന്ന് വിജിലൻസ് കണ്ടെത്തിയത്.

ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട വിഭാഗം കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരിലുള്ള വ്യക്തിപരമായ സ്വാധീനം ഉപയോഗിച്ചാണ് ഏജന്‍റുമാർ തട്ടിപ്പ് നടത്തുന്നത്.എസ് പി ഇ എസ് ബിജുമോന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് മിന്നൽ പരിശോധന നടത്തിയത് .

Leave A Comment