ബഹ്റൈനിൽ നിലവിലുള്ള എല്ലാ ഫ്ലെക്സി വർക്ക് പെർമിറ്റുകളും ഫെബ്രുവരിയിൽ റദ്ദാക്കുമെന്ന് ആഭ്യന്തര മന്ത്രി

  • Home-FINAL
  • Business & Strategy
  • ബഹ്റൈനിൽ നിലവിലുള്ള എല്ലാ ഫ്ലെക്സി വർക്ക് പെർമിറ്റുകളും ഫെബ്രുവരിയിൽ റദ്ദാക്കുമെന്ന് ആഭ്യന്തര മന്ത്രി

ബഹ്റൈനിൽ നിലവിലുള്ള എല്ലാ ഫ്ലെക്സി വർക്ക് പെർമിറ്റുകളും ഫെബ്രുവരിയിൽ റദ്ദാക്കുമെന്ന് ആഭ്യന്തര മന്ത്രി


ബഹ്റൈനിൽ നിലവിലുള്ള എല്ലാ ഫ്ലെക്സി വർക്ക് പെർമിറ്റുകളും ഉടൻ റദ്ദാക്കും. ഒന്നിലധികം തൊഴിലുടമകളുടെ കീഴിൽ തൊഴിലാളികളെ ജോലികൾ ചെയ്യാൻ അനവദിക്കുന്നതാണ് ഫ്ലെക്സി വിസ . അടുത്ത വർഷം ഫെബ്രുവരിയിൽ ഫ്ലെക്സി വിസ ഔദ്യോഗികമായി റദ്ദാക്കപ്പെടും എന്ന് ആഭ്യന്തര മന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫ അറിയിച്ചു., മൂന്ന് മാസത്തിനുള്ളിൽ എല്ലാ ഫ്ലെക്സി പെർമിറ്റുകളും റദ്ദാക്കാൻ ആണ് അറിയിപ്പ്.നിലവിലെ എല്ലാ ഫ്ലെക്സി പെർമിറ്റ് ഉടമകൾക്കും ഗ്രേസ് പിരീഡ് അവസാനിക്കുന്നതിന് മുമ്പ് ഒരു വൊക്കേഷണൽ വർക്ക് പെർമിറ്റിന് അപേക്ഷിക്കാൻ അവകാശമുണ്ട്, എന്നും” അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ വർക്ക് പെർമിറ്റുകൾ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി സേവന കേന്ദ്രങ്ങളിൽ ലഭ്യമാണ്.”
അതേസമയം, ലൈസൻസുള്ള പ്രവാസി തൊഴിലാളികൾക്കായി പുതിയ തൊഴിലധിഷ്ഠിത കാർഡ് സൃഷ്ടിക്കാനും തൊഴിൽ മന്ത്രിയും എൽഎംആർഎ ബോർഡ് ചെയർമാനുമായ ജമീൽ ഹുമൈദാൻ പുറപ്പെടുവിച്ചു.ലൈസൻസുള്ള ഒരു തൊഴിലധിഷ്ഠിത തൊഴിലിൽ പ്രവർത്തിക്കാൻ ഓരോ തൊഴിലാളിയും ഓരോ മാസവും 5 ദിനാർ നൽകണം എന്നും അദ്ദേഹം പറഞ്ഞു.
കിരീടാവകാശിയും സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രണ്ട് വർഷത്തേക്ക് വൊക്കേഷണൽ വർക്ക് പെർമിറ്റ് നൽകാനുള്ള ഉത്തരവും പുറപ്പെടുവിച്ചിരുന്നു.
പുതിയ പെർമിറ്റിൽ ലൈസൻസിംഗ്, രാജ്യത്തേക്കുള്ള പ്രവേശനം, റെസിഡൻസി പെർമിറ്റ്, എക്സിറ്റ് പെർമിഷൻ, സ്മാർട്ട് കാർഡ് എന്നിവ ഉൾപ്പെടുന്നു.2017ൽ ബഹ്‌റൈൻ കൊണ്ടുവന്ന ഫ്ലെക്സി പെർമിറ്റ് നിർത്തലാക്കാനുള്ള സർക്കാർ തീരുമാനത്തെ തുടർന്നാണ് പുതിയ വർക്ക് പെർമിറ്റ് കാർഡ് അനുവദിക്കുക.വിവിധ അംഗീകൃത രജിസ്ട്രേഷൻ കേന്ദ്രങ്ങൾക്ക് ലൈസൻസ് അനുവദിച്ചതായി എൽഎംആർഎ അറിയിച്ചു. ലേബർ രജിസ്ട്രേഷൻ പ്രോഗ്രാമിന്റെ ഭാഗമായി ഈ കേന്ദ്രങ്ങൾ എല്ലാ തൊഴിലാളികളെയും രജിസ്റ്റർ ചെയ്യുന്നതായിരിക്കും

Leave A Comment