ആലപ്പി ഫെസ്റ്റ് 2023 – ലോഗോ പ്രകാശനം നടത്തി.

ആലപ്പി ഫെസ്റ്റ് 2023 – ലോഗോ പ്രകാശനം നടത്തി.


വോയ്‌സ് ഓഫ് ആലപ്പി (ആലപ്പുഴ ജില്ലാ പ്രവാസി ഫോറം, ബഹ്‌റൈൻ) സംഘടിപ്പിക്കുന്ന ആലപ്പി ഫെസ്റ്റ് 2023 ന്റെ ലോഗോ പ്രകാശന൦ നടത്തി. വോയ്‌സ് ഓഫ് ആലപ്പി രക്ഷാധികാരികളായ കെ ആർ നായർ, ജിജു വർഗീസ് എന്നിവർ ചേർന്ന് ആലപ്പി ഫെസ്റ്റ് 2023 ന്റെ പ്രോഗ്രാം ചെയർമാൻ ഡോ. പി വി ചെറിയാന് കൈമാറിക്കൊണ്ട് ലോഗോ പ്രകാശനം നടത്തിയത് . ആലപ്പുഴക്കാരുടെയും, ബഹ്‌റൈനിലെ അറിയപ്പെടുന്ന കലാകാരന്മാരുടെയും വിവിധ കലാപ്രകടനങ്ങളോടെ ‘ആലപ്പി ഫെസ്റ്റ് 2023’ വളരെ വിപുലമായി നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് പ്രോഗ്രാം കൺവീനർ വിനയചന്ദ്രൻ നായർ പറഞ്ഞു. ഫെബ്രുവരി 10 ന് ഇന്ത്യൻ ക്ലബ്ബിൽ വച്ചാണ് പ്രോഗ്രാം നടക്കുക. വോയ്‌സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിൻ സലിം, ജനറൽ സെക്രട്ടറി ധനേഷ് മുരളി, ട്രെഷറർ ഗിരീഷ് കുമാർ ജി, പ്രോഗ്രാം കമ്മറ്റി കൺവീനർമാരായ ദീപക് തണൽ, ഡെന്നിസ് ഉമ്മൻ, ജോഷി നെടുവേലിൽ എന്നിവർ സന്നിഹിതരായിരുന്നു.

Leave A Comment