വോയിസ് ഓഫ് ആലപ്പി (ആലപ്പുഴ ജില്ലാ പ്രവാസി ഫോറം, ബഹ്റൈൻ) ഗുദേബിയ-ഹൂറ ഏരിയ കമ്മറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. ആൺഡുലൂസ് ഗാർഡനിൽ കൂടിയ യോഗത്തിൽ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി ശ്രീ ധനേഷ് മുരളി അധ്യക്ഷനായിരുന്നു. വോയ്സ് ഓഫ് ആലപ്പി എക്സിക്യൂട്ടീവ് അംഗം, ഗുദേബിയ-ഹൂറ ഏരിയ കൺവിനർ സനൽ ബി സ്വാഗത പ്രസംഗം നടത്തി. തുടർന്ന് നടന്ന ഭാരവാഹി തെരഞ്ഞെടുപ്പിൽ പ്രസിഡന്റായി നിതിൻ ജോസ്, സെക്രട്ടറിയായി പ്രതീഷ് ചന്ദ്രൻ, ട്രഷറർ ഫൻസീർ , വൈസ് പ്രസിഡന്റ് നജ്മൽ ഹുസൈൻ , ജോയിൻ സെക്രട്ടറി ഹരിദാസ് മാവേലിക്കര എന്നിവരെ ഭാരവാഹികൾ ആയി തെരഞ്ഞെടുത്തു. സെൻട്രൽ കമ്മറ്റി ഓഫീസ് സെക്രട്ടറി ബാലമുരളി കൃഷ്ണൻ തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു. ഏരിയ കമ്മറ്റി ഗ്രൂപ്പ് കോർഡിനേറ്റർ അനൂപ് മുരളീധരൻ, ആശംസകളറിയിച്ചു സംസാരിച്ചു. നിയുക്ത ട്രഷറർ ശ്രീ ഫൻസീറിന്റെ നന്ദി പ്രകാശനത്തോടെ യോഗം അവസാനിച്ചു. ഗുദേബിയ, ഹൂറ ഏരിയകളിലുള്ള ആലപ്പുഴ ജില്ലക്കാർക്ക് വോയ്സ് ഓഫ് ആലപ്പിയിൽ ജോയിൻ ചെയ്യാനായി 3429 2767 (നിതിൻ ), 33292647 (പ്രതീഷ് ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.