കോഴിക്കോട് ജില്ലാ പ്രവാസി ഫോറം വോളി ബോൾ ടീമിൻറെ കന്നി മത്സരം ഇന്ന്.

  • Home-FINAL
  • Business & Strategy
  • കോഴിക്കോട് ജില്ലാ പ്രവാസി ഫോറം വോളി ബോൾ ടീമിൻറെ കന്നി മത്സരം ഇന്ന്.

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം വോളി ബോൾ ടീമിൻറെ കന്നി മത്സരം ഇന്ന്.


കോഴിക്കോട് ജില്ലാ പ്രവാസി ഫോറം പങ്കെടുക്കുന്ന ആദ്യത്തെ വോളി ബോൾ ടൂർണമെന്റ് ഇന്ന് (17.02.2023) മുഹറഖ് സ്പോർട്സ് ക്ലബ്ബിൽ വച്ച് നടക്കു൦.ഇന്നലെ ബിഎംസി ഹാളിൽ വച്ച് ജേഴ്‌സിയുടെ പ്രകാശന ചടങ്ങു നടന്നു . ബഹ്‌റൈൻ മീഡിയ സിറ്റി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് ജേഴ്‌സി പ്രകാശനം നിർവഹിച്ചു. തുടർന്ന് അദ്ദേഹം ടീമിന് ആശംസകൾ നേർന്ന് സംസാരിച്ചു.

ഫിബ്രവരി 17ന് രാവിലെ ഒൻപതു മണിക്ക് മുഹറഖ് സ്പോട്സ് ക്ലബ്ബിൽ എത്തി ചേർന്ന് ടീമിന് എല്ലാവിധ പിന്തുണയും നൽകാനും കോഴിക്കോട് ജില്ലാ പ്രവാസി ഫോറം അഭ്യർത്ഥിച്ചു.

 

 

Leave A Comment