SFIക്കെതിരെ വെള്ളാപ്പള്ളി നടേശൻ;

SFIക്കെതിരെ വെള്ളാപ്പള്ളി നടേശൻ;


ആലപ്പുഴ: എസ് എഫ് ഐ ക്കെതിരെ പരോക്ഷ വിമർശനവുമായി എസ്എൻ‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപപള്ളി നടേശൻ. എസ്എൻഡിപി, എൻഎസ്എസ് കോളജുകളിൽ അച്ചടക്കമില്ലാത്ത വിദ്യാർത്ഥി സംഘടനാ പ്രവർത്തനം നടക്കുന്നെന്നും എന്തും ആവാം എന്ന അവസ്ഥയാണെന്നും കേരളാ നവോത്ഥാന സമിതി യോഗത്തിലാണ് വിമർശനം ഉന്നയിച്ചത്. കിടപ്പറയിലെ പോലെ കോളജുകളിൽ വിദ്യാർത്ഥികൾ പെരുമാറുന്നു. ചോദ്യം ചെയ്യാനോ ഉപദേശിക്കാനോ അധ്യാപകർക്ക് കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷങ്ങളുടെ കോളജുകളിൽ മികച്ച അച്ചടക്കം പാലിക്കുന്നെന്നും വെള്ളാപ്പള്ളി പറഞ്ഞു.ലഹരിയുടെ ഉപയോഗം വിദ്യാർത്ഥികളിൽ കൂടുന്നു. ലഹരിക്കെതിരെ ലഘുലേഖ വിതരണം ചെയ്തിട്ട് കാര്യമില്ലെന്നും കായികമായി നേരിടേണ്ടി വന്നാൽ ആ രീതിയിൽ അതിനെ നേരിടണമെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

Leave A Comment