ബഹ്റൈനെ ലോകത്തിലെ മികച്ച ഡെസ്റ്റിനേഷൻ വെഡിങ് സെൻറർ ആക്കി മാറ്റുമെന്ന് ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻ അതോറിറ്റി സിഇഒ ഡോ. നാസർ ഖാഇദി .ഇതിൻറെ ഭാഗമായി 2023 ന്റെ ആദ്യപാദത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർക്കായി 14 വിവാഹങ്ങൾ നടത്തുമെന്നും അതോറിറ്റി അറിയിച്ചു. വെഡിങ് ടൂറിസം വീണ്ടെടുക്കുന്നതിനുള്ള പദ്ധതികളുടെ ഭാഗമാണിത്. ബഹറിനിൽ നടക്കുന്ന വിവാഹങ്ങൾ കൂടുതലും ഇന്ത്യ, പാകിസ്ഥാൻ, ചൈന, ഓസ്‌ട്രേലിയ, യുണൈറ്റഡ് സ്റ്റേറ്റ്സ്, യുകെ, കാനഡ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, സൗദി അറേബ്യ, കുവൈറ്റ്, ജോർദാൻ, ലെബനൻ, തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളഏതാണെന്നും അദ്ദേഹം പറഞ്ഞു.വെഡിങ് ടൂറിസം ആകർഷിക്കുന്നതിലൂടെ
വിദേശ വിവാഹങ്ങൾ നടത്തുക, അന്താരാഷ്‌ട്ര വിവാഹ സംഘാടകരെ സംഘടിപ്പിക്കുക, വിപണികളിലെ വിപുലീകരണ പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്യുക എന്നിവയാണ് ബിടിഇഎ യുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുന്ന വൈവിധ്യമാർന്ന ഓഫറുകൾ ഈ ഐലൻഡ് വെഡ്ഡിംഗ് സംരംഭത്തിൽ .ഉൾപ്പെടുത്തുമെന്നും ഡോ. ഖാഇദി പറഞ്ഞു.
അന്താരാഷ്‌ട്ര തലത്തിൽ ഉയർന്ന റാങ്കുള്ള ടൂറിസം സ്ഥാപനങ്ങൾ,മനോഹരമായ ദ്വീപുകൾ, ബീച്ചുകൾ, ബഹ്‌റൈൻ ഇന്റർനാഷണൽ സർക്യൂട്ട് (ബിഐസി), പൈതൃക അധിഷ്‌ഠിത ലൊക്കേഷനുകൾ എന്നിവയ്‌ക്കൊപ്പം ധാരാളം സ്ഥലങ്ങളും ഉള്ളതിനാലാണ് ലോകമെമ്പാടുമുള്ള ആളുകൾ തങ്ങളുടെ ഇഷ്ടപ്പെട്ട വിവാഹ സ്ഥലമായി ബഹ്റൈനെ തിരഞ്ഞെടുക്കാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.വെഡിങ് ടൂറിസം മേഖലയിൽ വളർച്ച സാധ്യമാകുന്നതോടെ രാജ്യത്തെ വിനോദസഞ്ചാര മേഖലയിലും സമ്പദ് വ്യവസ്ഥയിലും ഇതൊരു മുതൽക്കൂട്ടാകും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു