ബഹ്റൈൻ രാജ്യത്തോടും, ഭരണാധികരികളോടുമുള്ള ഐക്യദാർഡ്യം പ്രഖ്യാപിച്ച് ബഹ്‌റൈൻ മീഡിയ സിറ്റിയും സിഗ്‌നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു.ക്യാമ്പയിൻ ബഹ്‌റൈൻ മിഡിയ സിറ്റി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈത്താരത്ത് ഉൽഘാടനം ചെയ്തു.

യുദ്ധ സമയത്തും മറ്റും ഏത് പ്രതികൂല സാഹചര്യങ്ങളും നേരിടാൻ ബഹ്‌റൈൻ സ്വീകരിച്ച നിലപാടുകൾക്കും , ബഹ്‌റൈനിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും പരമാധികാരം സംരക്ഷിക്കാനുമുള്ള ഭരണാധികാരികളുടെ നടപടികൾക്കും ഉള്ള പൂർണ്ണ പിന്തുണയും ,സ്വദേശികളെയും വിദേശികളെയും ഒരേപോലെ സംരക്ഷിക്കുന്നതിനുള്ള കടപ്പാടും ആണ് ഈ ഒപ്പ് ശേഖരണത്തിലൂടെ അറിയിക്കുന്നത് എന്ന് ബഹ്‌റൈൻ മീഡിയ സിറ്റി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് അറിയിച്ചു.
സുധീർ തിരുനിലത്ത് , കാത്തു സച്ചിൻദേവ്, ബിജു കുരോപ്പട, മണിക്കുട്ടൻ, മോബി,വിവിധ കൂട്ടായിമകളുടെ ഭാരവാഹികൾ എന്നിവർ സിഗ്‌നേച്ചർ ക്യാമ്പയിനിൽ പങ്കെടുത്തു.പ്രവാസികൾക്ക് കൂടുതൽ സ്വാതന്ത്ര്യവും, സുരക്ഷിതത്വവും നൽകി കൊണ്ട് സ്വദേശികളെയും വിദേശികളെയും തുല്യരായി കാണുന്ന ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ, രാജകുടുംബം, ബഹ്‌റൈൻ ജനത എന്നിവരോടുള്ള വിശ്വസ്തതയും ഐക്യദാർഢ്യവും പിന്തുണയും പ്രകടിപ്പിക്കുന്നതിനായി പരിപാടി സംഘടിപ്പിച്ചത്. ഇതിനായി പ്രത്യേകം തയ്യാറാക്കിയ വിശ്വസ്തതാ പ്രതിജ്ഞാ രജിസ്റ്റർ സെഗയ ബിഎംസി ഓഡിറ്റോറിയത്തിൽ അംഗങ്ങളുടെയും പൊതുസമൂഹത്തിന്റെയും ഒപ്പുകൾ ശേഖരിക്കുന്നതിനായി സജ്ജമാക്കിയിട്ടുണ്ട് .
