ബി എം സി ശ്രാവണ മഹോത്സവം 2026 ബിഎംസി എവർ റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള ആവേശമേറ്റുന്ന വടംവലി മത്സരത്തിൽ ബഹ്‌റൈൻ ബ്രദേഴ്‌സ് എ ടീം ചാമ്പ്യന്മാരായി

  • Home page
  • Business & Strategy
  • ബി എം സി ശ്രാവണ മഹോത്സവം 2026 ബിഎംസി എവർ റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള ആവേശമേറ്റുന്ന വടംവലി മത്സരത്തിൽ ബഹ്‌റൈൻ ബ്രദേഴ്‌സ് എ ടീം ചാമ്പ്യന്മാരായി

ബി എം സി ശ്രാവണ മഹോത്സവം 2026 ബിഎംസി എവർ റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള ആവേശമേറ്റുന്ന വടംവലി മത്സരത്തിൽ ബഹ്‌റൈൻ ബ്രദേഴ്‌സ് എ ടീം ചാമ്പ്യന്മാരായി


ബിഎംസി ശ്രാവണ മഹോത്സവത്തിന്റെയും ബഹ്‌റൈൻ വടംവലി അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ ബിഎംസി എവർ റോളിംഗ് ട്രോഫിക്ക് വേണ്ടി നടത്തിയ ആവേശമേറിയ വടംവലി മത്സരത്തിൽ ക്യാഷ് പ്രൈസും എവർ റോളിങ്ങ് ട്രോഫിയുമായി ബഹ്‌റൈൻ ബ്രദേഴ്‌സ് എ ടീം ചാമ്പ്യന്മാരായി. ക്യാഷ് പ്രൈസും എവർ റോളിങ്ങ് ട്രോഫിയുമായി രണ്ടാം സ്ഥാനം ടീം അരികൊമ്പൻസും,മൂന്നാം സ്ഥാനം kings bahrain MMSE ടീമും, നാലാം സ്ഥാനം Ariyans കരസ്ഥമാക്കി.

ഒക്ടോബർ 16-ന് സൽമാനിയ അൽ ഖാദിസിയ ക്ലബ്ബിൽ കൈ കരുത്തിന്റെ ശക്തിയും മെയ് വഴക്കത്തിന്റെ മനോഹാരിതയും നിറഞ്ഞാടിയ മത്സരത്തിൽ ഒൻപത് ടീമുകൾ ആണ് മാറ്റുരച്ചത് .സെമിഫൈനലിൽ Bahrain Brothers – Kings Bahrain / Aryans – Arikomban’s എന്നീ ടീമുകളാണ് മാറ്റുരച്ചത് .തുടർന്ന് നടന്ന വാശിയേറിയ ഫൈനൽ മത്സരത്തിൽ Arikomban’നെ പരാജയപ്പെടുത്തിയാണ് ബഹറിൻ ബ്രദേഴ്സ് A ടീം കിരീടത്തിൽ മുത്തമിട്ടത്.


യോഗത്തിൽ വടംവലി അസോസിയേഷൻ സെക്രട്ടറി ഗിരീഷ് സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് സജി ആശംസകൾ നേർന്നു. വിഭു, പ്രസന്നകുമാർ, രതിന്തിലക് എന്നിവർ മത്സരങ്ങൾ മനോഹരമായി നിയന്ത്രിച്ചു. ബിഎംസി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് മത്സരത്തിനായി സഹകരിച്ച ഏവർക്കും നന്ദി അറിയിക്കുകയും മത്സരത്തിൽ പങ്കെടുത്ത എല്ലാ ടീമുകൾക്കും ആശംസകൾ നേരുകയും ചെയ്തു.

ചടങ്ങിൽ ഖദീസിയ യൂത്ത് എംപവർമെന്റ് സെന്റർ വൈസ് പ്രസിഡൻറ് ഡോക്ടർ യൂസിഫ് ബഹ്സാദ് മുഖ്യാതിഥിയായി പങ്കെടുക്കയും എല്ലാവിധ ആശംസകളും നേരുകയും ചെയ്തു .

ശ്രാവണ മഹോത്സവം 2026 ആക്ടിങ് കമ്മിറ്റി ചെയർമാൻ അജി പി ജോയ് , ജനറൽ കൺവീനർ ബിജു കൂരോപ്പട , ബിഎംസി വടം വലി കോ ഓർഡിനേറ്റർ ഷജിൽ ആലക്കൽ,ടഗ് ഓഫ് വാർ അംഗങ്ങൾ ,മറ്റ് സംഘാടക സമിതി അംഗങ്ങൾ എന്നിവർ സംസാരിച്ചു .

മത്സരത്തിൽ ആംബുലൻസ് അടക്കമുള്ള എല്ലാവിധ മെഡിക്കൽ പിന്തുണയുമായി അൽ ഹിലാൽ ഹോസ്പിറ്റലും രംഗത്തുണ്ടായിരുന്നു.

മത്സരങ്ങളുടെ ചടുലതയോടെയും ആവേശത്തോടെയും ഷമീർ പൊന്നാനി അനൗൺസ്മെൻറ് നൽകി കാണികളെയും മത്സരാർത്ഥികളെയും ആവേശം കൊള്ളിച്ചു.
ശ്രാവണമഹോത്സവം 2026 ജനറൽ കൺവീനർ ബിജു കൂരോപ്പട,കോർഡിനേറ്റർ സുനിഷ്, കമ്മറ്റി അംഗങ്ങൾ, മാധ്യമ പ്രവർത്തകനും സാമൂഹിക പ്രവർത്തകനുമായ ഈ വി രാജീവൻ, tug of war അസോസിയേഷൻ ഭാരവാഹികളായ ഷജിൽ ആലക്കൽ, സജി, ഗിരി, അഭിലാഷ് തുടങ്ങിയവരും ബഹറിനിലെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.ബഹ്റൈനിലെ പ്രമുഖരായ വടംവലി ടീമുകള്‍ക്കൊപ്പം വിവിധപ്രവാസി സംഘടനകളുടെ ടീമുകള്‍ കൂടി ചേര്‍ന്ന് കരുത്തിന്‍റെ ജേതാക്കളെ കണ്ടെത്താനായി മാറ്റുരച്ച മത്സരം അത്യന്തം വാശിയേറിയതായിരുന്നു എന്ന് നിസംശയം പറയാം . കാണികളെയും മത്സരാർത്ഥികളെയും ത്രസിപ്പിക്കാനായി നിരവധി കലാപരിപാടികളും പരിപാടിയുടെ ഭാഗമായി ഒരുക്കിയിരുന്നു.

Leave A Comment