ബഹ്റൈനിൽ താമസിക്കുന്ന മലപ്പുറം ജില്ലക്കാരായ പ്രവാസികളുടെ മക്കളിൽ, നാട്ടിലും ബഹ്റൈനിലും 10-ാം ക്ലാസിലും 12-ാം ക്ലാസിലും ഉന്നത വിജയം നേടിയ വിദ്യാർത്ഥി-വിദ്യാർത്ഥിനികളെ “വിദ്യാജ്യോതി” അവാർഡ് നൽകി ആദരിക്കുന്നു.
ഈ വർഷം:🔹 കേരള സിലബസ് പ്രകാരം പഠിച്ച് 10, 12 ക്ലാസുകളിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ വിദ്യാർത്ഥികൾ.🔹 CBSE 10, 12 പരീക്ഷകളിൽ 80% അല്ലെങ്കിൽ അതിൽ കൂടുതൽ മാർക്ക് നേടിയ വിദ്യാർത്ഥികൾ എന്നിവരെയാണ് അവാർഡിന് പരിഗണിക്കുന്നത്.ബഹ്റൈനിലുള്ള വിദ്യാർത്ഥികളെ നേരിട്ട് ആദരിക്കുന്നതോടൊപ്പം,നാട്ടിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളുടെ ബഹ്റൈനിൽ താമസിക്കുന്ന രക്ഷിതാക്കളെയും “വിദ്യാജ്യോതി” അവാർഡ് നൽകി ആദരിക്കുന്നതാണ്.
📌 അർഹരായ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ജൂൺ 8 ന് മുമ്പായി രജിസ്റ്റർ ചെയ്യുക.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും:
📞 മൻഷീർ കൊണ്ടോട്ടി – 34135124
ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം
“വിദ്യയുടെ വെളിച്ചം, നാളെയുടെ പ്രതീക്ഷ”
