ബഹ്‌റൈൻ മലയാളി കുടുംബം BMK 25.09.2026 മനാമ അൽഹിലാൽ ഹോസ്പിറ്റലിൽ വെച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

  • Home page
  • Business & Strategy
  • ബഹ്‌റൈൻ മലയാളി കുടുംബം BMK 25.09.2026 മനാമ അൽഹിലാൽ ഹോസ്പിറ്റലിൽ വെച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

ബഹ്‌റൈൻ മലയാളി കുടുംബം BMK 25.09.2026 മനാമ അൽഹിലാൽ ഹോസ്പിറ്റലിൽ വെച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.


235 ൽപ്പരം പേര് പങ്കെടുത്ത മെഡിക്കൽ ക്യാമ്പ് ബഹ്‌റൈനിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകനും ബഹ്‌റൈനിലെ സാംസ്‌കാരിക മേഖലയിലെ നിറ സാന്നിദ്ധ്യവുമായ IMAC BMC ഗ്രൂപ്പ്‌ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് മുഖ്യ അതിഥിയായി പങ്കെടുത്ത ചടങ്ങിൽ BMK പ്രസിഡന്റ്‌ ധന്യ മേനോൻ അധ്യക്ഷത വഹിച്ചു .

ജനറൽ സെക്രട്ടറി എം. എസ്സ്. പി. നായർ ആനയടി സ്വാഗതം ആശംസിച്ചു.BMK മെഡിക്കൽ ക്യാമ്പ് അനുബന്ധ പദ്ധതിയും BMK യും BMC യും സംയുക്തമായി നടത്തുന്ന ഇൻഷുറൻസ് പദ്ധതിയുമായി അഭി സംബോധന ചെയ്ത് സംസാരിച്ച വേളയിൽ ഫ്രാൻസിസ് കൈതാരത്തിന് ടീം BMK എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ്‌ ധന്യ മേനോൻ, സെക്രട്ടറി എം. എസ്സ് പി. നായർ ആനയടി, ട്രഷറർ പ്രദീപ് കാട്ടിൽ പറമ്പിൽ, എന്റർടൈൻമെന്റ് സെക്രട്ടറി സുബിൻദാസ് എന്നിവർ മൊമെന്റോ നൽകി ആദരിച്ചു.

അൽഹിലാൽ ഹോസ്പിറ്റൽ മാനേജർ കിഷോറിന് BMK രക്ഷാധികാരി ബിനോയ്‌ മൂത്താറ്റ് മൊമെന്റോ നൽകി ആശംസകൾ അറിയിച്ചു.

എക്സിക്യൂട്ടീവ് അംഗങ്ങൾ ഉപദേശക സമിതി അബ്ദുൾ റഹ്മാൻ പാട്ല,വൈസ് പ്രസിഡന്റ്‌ ബാബു.എം. കെ, രാജേഷ് രാഘവൻ, സ്പോർട്സ് വിംഗ് കൺവീനർ നിഖിൽ രാജ്,ആർട്സ് വിംഗ് കൺവീനർ രേഷ്മ സുബിൻ ദാസ്, ചിൽഡ്രൻസ് വിംഗ് പ്രസിഡന്റ്‌ കൃഷ്ണ സുരേഷ്, എന്നിവരും ചടങ്ങിൽ പങ്കാളികൾ ആയി.BMK എന്റർടൈൻമെന്റ് സെക്രട്ടറി മെഡിക്കൽ ക്യാമ്പ് പ്രോഗ്രാം കൺവീനർ സുബിൻ ദാസ് മെഡിക്കൽ ക്യാമ്പ് പദ്ധതി വിശകലനം നടത്തി.ട്രഷറർ പ്രദീപ്‌ കാട്ടിൽ പറമ്പിൽ നന്ദി രേഖപ്പെടുത്തി.

Leave A Comment