പാലക്കാട്: പാലക്കാട് കയിലിയാട് മാമ്പറ്റ എം ബി ബ്രീജേഷ് (44) നിര്യാതനായി. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗവും മുൻമന്ത്രിയുമായ എം ബി രാജേഷിൻ്റെ സഹോദരനാണ്.
അസുഖ ബാധിതനായി കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധൻ പുലർച്ചെയാണ് മരണം. പകൽ 2 മണിവരെ മൃതദേഹം കയിലിയാട് വസതിയിൽ പൊതുദർശനത്തിന് ശേഷം നാലുമണിയോടെ സംസ്കരിക്കും.
അച്ഛൻ: എം. ബാലകൃഷ്ണൻ നായർ, അമ്മ : എം കെ രമണി, ഭാര്യ: ഭായി ബ്രിജേഷ്, സഹോദരി: സംഗമിത്ര.
