ബഹ്‌റൈൻ തിരൂർ കൂട്ടായ്മ 2026-2027 വർഷത്തെ ഭരണ സമിതിയെ തിരഞ്ഞെടുത്തു

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈൻ തിരൂർ കൂട്ടായ്മ 2026-2027 വർഷത്തെ ഭരണ സമിതിയെ തിരഞ്ഞെടുത്തു

ബഹ്‌റൈൻ തിരൂർ കൂട്ടായ്മ 2026-2027 വർഷത്തെ ഭരണ സമിതിയെ തിരഞ്ഞെടുത്തു


ബഹ്‌റൈൻ തിരൂർ കൂട്ടായ്മ 2026- ജനറൽ ബോഡി യോഗം ഫീനിക്സ് ആർട്സ് ആൻഡ് സ്പോർട്സ് സെന്റർ സെഗായ്യയിൽ ചേർന്നു.മലപ്പുറം ജില്ലയിലെ തിരൂർ താലൂക്ക്‌ നിവാസികളായ ബഹ്‌റൈനിലെ പ്രവാസികളുടെ പ്രാദേശിക കൂട്ടായ്മയാണ് ബഹ്‌റൈൻ തിരൂർ കൂട്ടായ്മ. ഷമീർ പൊട്ടച്ചോലയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുജീബ് റഹ്മാൻ പി സ്വാഗതവും കഴിഞ്ഞ ഭരണ സമിതി കാലയളവിലെ പ്രവർത്തനവും വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. കഴിഞ്ഞ ഏതാനും വർഷങ്ങളായി നിരവധി ജീവ കാരുണ്യ പ്രവർത്തനങ്ങളും കലാ സാംസ്‌കാരിക പ്രവർത്തനങ്ങളും നടത്തിയ സംഘടനയുടെ മുഖ്യ രക്ഷധികാരികളായി അഷ്‌റഫ്‌ പൂക്കയിലിനെയും ഷമീർ പൊട്ടച്ചോലയെയും നിലനിർത്തിയ യോഗം ഇസ്മായിൽ കൈനിക്കരയെ പ്രസിഡന്റായും നെജ്മുദ്ധീൻ ജനറൽ സെക്രട്ടറിയായും ജിതിൻദാസ്നെ ട്രെഷറർ ആയും ഓർഗ്ഗനൈസിങ് സെക്രട്ടറിയായി റമീസ് തിരൂരിനെയും തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാർ അയ്യൂബ് മുണ്ടെകാട്ട് താജുദ്ധീൻ തിരൂർ ,മമ്മുക്കുട്ടി എന്നിവരും,ജോയിന്റ് സെക്രട്ടറിമാരായി ,ഇബ്രാഹിം പരിയാപുരം ,ഫാറൂഖ് റഷീദ് (മെമ്പർഷിപ്) എന്നിവരെയും ,മറ്റു എക്സിക്യൂട്ടീവ് മെമ്പർമാരായി ,മുജീബ് റഹ്മാൻ പി, സതീശൻ പടിഞ്ഞാറേക്കര , ശ്രീനിവാസൻ , രവി കുറുക്കോൾ, ശംസുദ്ധീൻ കുറ്റൂർ, മൗസൽ മൂപ്പൻ , ഉസ്മാൻ പാറപ്പുറം, ആബിദ് കെ ടി, യാസർ ബീരാഞ്ചിറ, ഇബ്രാഹിം ഹാജി എന്നിവരെയും നാട്ടിലെ കോർഡിനേറ്റർമാരായി അഷ്‌റഫ്‌ കുന്നത്തുപറമ്പിൽ ,വാഹിദ് ബിയ്യാത്തിയിൽ അനൂപ് കൈനിക്കര എന്നിവരെയും ചുമതലപ്പെടുത്തി. ഉസ്മാൻ പാറപ്പുറം നന്ദി പറഞ്ഞു.

Leave A Comment