മുഖ്യമന്ത്രിയും മന്ത്രിമാരും കോഴിക്കോട് രണ്ടുദിവസത്തെ പരിശീലനത്തിൽ

  • Home page
  • Kerala
  • മുഖ്യമന്ത്രിയും മന്ത്രിമാരും കോഴിക്കോട് രണ്ടുദിവസത്തെ പരിശീലനത്തിൽ

മുഖ്യമന്ത്രിയും മന്ത്രിമാരും കോഴിക്കോട് രണ്ടുദിവസത്തെ പരിശീലനത്തിൽ


കോഴിക്കോട്: സംസ്ഥാനത്തെ മന്ത്രിമാർക്കായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോട് (ഐഐഎംകെ) സംഘടിപ്പിക്കുന്ന’റീ ഇമാജിനിംഗ് കേരളം’ ദ്വിദിന ശില്പശാലയാണ് ശില്പശാല ആരംഭിച്ചു. ഐഐഎംകെ ക്യാമ്പസിൽ ഇന്നും നാളെയുമാണ് പത്ത് മണിക്കൂർ പരിശീലനം .
മുഖ്യമന്ത്രി വി ഡി സതീശൻ, മന്ത്രിമാർ, ചീഫ് സെക്രട്ടറി, മുഖ്യമന്ത്രിയുടെ സെക്രട്ടറി, ഓഫീസ് ഒഫ് ദി സെക്രട്ടറി ഒഫ് ഡിഫൻസ് (ഒഎസ്‌ഡി), സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫീസർ തുടങ്ങിയവർ പങ്കെടുക്കും. ഐഐഎംകെ അദ്ധ്യാപകരും രാജ്യാന്തര വിദഗ്ദ്ധരുമാണ് സെഷനുകൾ നയിക്കുന്നത്.

ഇന്നുരാവിലെ ഒൻപതിന് മുഖ്യമന്ത്രി വി ഡി സതീശൻ ആദ്യദിന പരിപാടികൾക്ക് ഉദ്ഘാടനം കുറിച്ചു. വികസന നേട്ടങ്ങൾ, കേരളത്തിന്റെ ഭാവിയെ സ്വാധീനിക്കുന്ന പ്രധാന മാറ്റങ്ങൾ, ദുരന്തനിവാരണം, പൊതുജനാരോഗ്യം, വയോജന സമൂഹം, സിൽവർ ഇക്കണോമി, സാമ്പത്തികം, ധനകാര്യം, തൊഴിൽ, സംരംഭകത്വം, നൈപുണ്യ വികസനം, ഉന്നത വിദ്യാഭ്യാസം, കേരളത്തിന്റെ ആഗോള ബ്രാൻഡിംഗ് തുടങ്ങിയ വിഷയങ്ങളാണ് ചർച്ച ചെയ്യുന്നത്.

ഇത് രണ്ടാം തവണയാണ് കേരള മന്ത്രിസഭയ്ക്കായി ഐഐഎംകെ ശില്പശാല സംഘടിപ്പിക്കുന്നത്. 2011ൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് സംഘടിപ്പിച്ചിരുന്നു.

Leave A Comment