കോഴിക്കോട്: കോഴിക്കോട് ക്രിസ്ത്യൻ കോളേജിന് സമീപമുണ്ടായ വാഹനാപകടത്തിൽ കാലിക്കറ്റ് എഫ്സി താരം റിജോൺ ജോസ് മരിച്ചു. ഞായറാഴ്ച രാത്രി റിജോണും സഹതാരം ഗനി അഹമ്മദ് നിഗവും സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
രണ്ട് ബൈക്കുകളിൽ ഉണ്ടായിരുന്ന നാലുപേരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും റിജോണിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സന്തോഷ് ട്രോഫി താരമായ ഗനി അഹമ്മദ് ചികിത്സയിലാണ്. എഫ് സി ഡെക്കാൻ, വയനാട് യുണൈറ്റഡ്, ജോർജ് ടെലിഗ്രാഫ് എന്നിവക്കായും റിജോൺ ജോസ് മുൻപ് കളിച്ചിട്ടുണ്ട്. സൂപ്പർ ലീഗ് തുടങ്ങാൻ ഒരാഴ്ച്ച മാത്രം ബാക്കി നിൽക്കെയാണ് റിജോണിന്റ മരണം.
