സുരക്ഷിത കുടിയേറ്റം: പ്രവാസി ലീഗൽ സെൽ വെബ്ബിനാർ ശനിയാഴ്ച
സുരക്ഷിത കുടിയേറ്റം എന്ന വിഷയത്തെ ആസ്പദമാക്കി പ്രവാസി ലീഗൽ സെല്ലിന്റെ നേതൃത്വത്തിൽ വെബ്ബിനാർ ശനിയാഴ്ച നടക്കും. പ്രവാസ കുടിയേറ്റത്തിലെ തട്ടിപ്പുകളും ചൂഷണങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പ്രവാസി ലീഗൽ സെൽ ഈ വെബ്ബിനാർ നടത്തുന്നത്. സാമൂഹിക പ്രവർത്തകനും മലേഷ്യയിൽ നിന്നുള്ള ലോകകേരള സഭാംഗവും പ്രവാസികളുടെ പശ്ചാത്തലത്തിൽ രചിച്ച “ബോർഡിംഗ് പാസ്”എന്ന ഗ്രന്ഥത്തിന്റെ രചയിതാവുമായ ആത്മേശൻ പച്ചാട്ടാണ് വെബ്ബിനാർ നയിക്കുന്നത്. ഇന്ത്യൻ സമയം വൈകുന്നേരം 7മണിക്ക് സൂമിലാണ് വെബ്ബിനാർ നടത്തപ്പെടുന്നത്. പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ ഒന്നര പതിറ്റാണ്ടായി […]