ബഹ്റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷൻ 20/20 ടൂർണമെന്റ് തോട്ടപ്പള്ളി ടീം ജേതാക്കൾ
ബഹ്റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ ജോബിൻ പുതുപ്പറമ്പിൽ മെമ്മോറിയൽ ഏവർ റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള ആറാമത് 20/20 നാടൻ പന്ത് കളി ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിൽ പാമ്പൂരാൻപാറ ടീമിനെ പരാജയപ്പെടുത്തി തോട്ടപ്പള്ളി ടീം ജേതാക്കൾ ആയി. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ന്യൂ സിഞ്ച് മൈതാനിയിൽ ഫൈനൽ മത്സരം ആരംഭിച്ചു. സാമൂഹിക പ്രവർത്തകൻ കെ. ടി. സലിം സമാപന സമ്മേളനം ഉത്ഘാടനം ചെയ്തു. ബി. കെ. എൻ. ബി. എഫ് പ്രസിഡന്റ് റിന്റോമോൻ തോമസ് അധ്യക്ഷത […]








