Business & Strategy

പത്തുവർഷം; 500ല്‍ പരം ഗൾഫ് കിറ്റുകൾ നൽകി ഹോപ്പ്

മറ്റുള്ളവർക്ക് വേണ്ടി സ്വയം ഉരുകി തീർന്ന മെഴുകുതിരി പോലെ സ്വന്തം ആഗ്രഹങ്ങളും ഇഷ്ടങ്ങളും മനപ്പൂർവ്വം വേണ്ടെന്നുവച്ച നമ്മുടെ സ്വന്തം സഹോദരങ്ങളായ കുറച്ചു പ്രവാസികൾ.എല്ലാവരെയും പോലെ തിളങ്ങുന്ന കുപ്പായവും അത്തറും പൂശി നാട്ടിലെത്തണമെന്നുള്ള അവരുടെ ആഗ്രഹങ്ങൾ പ്രവാസത്തിന്റെ കൈപ്പേറിയ അനുഭവങ്ങൾ കൊണ്ട് സാധിക്കാതെ മടങ്ങേണ്ടി വരുന്ന സാഹചര്യത്തിൽ സ്വന്തം കൂടപ്പിറപ്പിനെ പോലെ ഒപ്പം നിന്നുകൊണ്ട് “ടീം ഹോപ്പ് ” തന്റെ പ്രിയപ്പെട്ടവർക്ക് നൽകാൻ ചോക്ലേറ്റുകളും,കളിപ്പാട്ടങ്ങളും മറ്റും അടങ്ങുന്ന ഒരു ഗൾഫ് കിറ്റ് നൽകി നാട്ടിലേക്ക് യാത്രയാക്കുന്നു.പത്തുവർഷക്കാലമായി നിലവിൽ 500ല്‍ […]
Read More

പ്രധാനമന്ത്രി ജനുവരി 23ന് തിരുവനന്തപുരത്ത് എത്തും

പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി 23ന് തിരുവനന്തപുരത്ത് എത്തുമെന്ന് BJP സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ്. മേയർ സത്യപ്രതിജ്ഞ ചെയ്യുന്നതിന് 45 ദിവസത്തിനകം പ്രധാനമന്ത്രി എത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ആ വാക്ക് പാലിക്കുകയാണെന്നും തലസ്ഥാന നഗര വികസനത്തിന്റെ ബ്ലൂ പ്രിൻ്റ് പ്രധാനമന്ത്രി അവതരിപ്പിക്കുമെന്നും എസ് സുരേഷ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.പ്രധാനമന്ത്രി ആദ്യം റെയിൽവേയുടെ പരിപാടിയിൽ പങ്കെടുക്കും,പിന്നാലെ ബിജെപി പാർട്ടി പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. 25,000 പ്രവർത്തകർ പങ്കെടുക്കും. റോഡ് ഷോയോടെ പ്രധാനമന്ത്രിയെ സ്വീകരിക്കും.
Read More

കോട്ടയത്ത് റബർ ബോർഡ് ആസ്ഥാനത്തെ ക്വാർട്ടേഴ്സുകളിൽ വൻ കൊള്ള;100 പവൻ സ്വർണം കവർന്നു

കോട്ടയം പുതുപ്പള്ളിയിൽ 100 പവനോളം സ്വർണം കവർന്നു. റബർ ബോർഡ് ആസ്ഥാനത്തെ നാല് കോർട്ടേഴ്സിലാണ് മോഷണം നടന്നത്. ഇന്നലെ രാത്രിയാണ് മുറികൾ കുത്തി തുറന്ന് മോഷണം നടന്നത്. രണ്ട് കോട്ടേഴ്സിൽ നിന്നാണ് സ്വർണം നഷ്ടമായിരിക്കുന്നത്.റബർ ബോർഡിന്റെ ഉദ്യോഗസ്ഥർ മാത്രം താമസിക്കുന്ന സ്ഥലമാണിത്. മൂന്ന് ക്വാർട്ടേഴ്സ് കുത്തിത്തുറന്നു. നാലാമത്തേത് തുറക്കാൻ ശ്രമിച്ചു. ഒരു ക്വോട്ടേഴ്സിൽ നിന്ന് 70 പവനും. രണ്ടാമത്തെ ക്വോട്ടേഴ്സിൽ നിന്ന് 40 പവനും മോഷണം പോയതായാണ് സൂചന. മോഷണം നടന്ന ക്വാർട്ടേഴ്‌സുകളിൽ സംഭവസമയത്ത് ആളുകൾ ഉണ്ടായിരുന്നില്ല. […]
Read More

ഒഐസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി – മുനീർ യൂ – പ്രസിഡന്റ്‌, മുഹമ്മദ്‌ റാഫി – ജനറൽ സെക്രട്ടറി

ബഹ്‌റൈൻ ഒഐസിസി ദേശീയ കമ്മറ്റിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഒഐസിസി മനാമ സെൻട്രൽ മാർക്കറ്റ് കമ്മറ്റിയുടെ പുതിയ ഭാരവാഹികൾ ആയി മുനീർ യൂ ( പ്രസിഡന്റ്‌ ),മുഹമ്മദ്‌ റാഫി ( ജനറൽ സെക്രട്ടറി ), രാജീവൻ അരൂർ ( ട്രഷറർ ), മജീദ് ടി പി, റിയാസ് കെ വി, ഹർഷാദ് എം എം എസ് ( വൈസ് പ്രസിഡന്റുമാർ) അഷ്‌റഫ്‌ കാട്ടിൽ പീടിക, മുനീർ മണിയൂർ, മുസ്തഫ കാപ്പാട് ( സെക്രട്ടറിമാർ ) റഷീദ് എം […]
Read More

ബഹ്‌റൈനിലെ ഫെഡ് അംഗങ്ങൾക്കായി വീൽചെയർ കൈമാറി.

ബഹ്‌റൈനിലെ എറണാകുളം നിവാസികളുടെ സംഘടനയായ ഫ്രറ്റേണിറ്റി ഓഫ് എറണാകുളം ഡിസ്ട്രിക്റ്റ് അംഗങ്ങളുടെ ഉപയോഗത്തിനായി വീൽചെയർ സംഭാവനയായി നൽകി. ഫെഡ് ലേഡീസ് വിംഗ് മുഖേനയാണ് മഞ്ജുവും ഭർത്താവ് വിനുവുമാണ് മകൾ വൈഗയുടെ നാലാം ജന്മദിനത്തോടനുബന്ധിച്ച് വീൽചെയർ കൈമാറിയത്. പ്രസിഡന്റ്‌ സ്റ്റീവ്ൺസൺ മെൻഡെസ് ന്റെ അധ്യക്ഷതയിൽ ബിഎംസി ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ഫെഡ് പ്രസിഡന്റ്‌ സ്റ്റീവ്ൺസൺ മെൻഡെസ്,സെക്രട്ടറി സുനിൽ ബാബു, ലേഡീസ് വിംഗ് സെക്രട്ടറി ജിഷ്ന രഞ്ജിത് എന്നിവർച്ചേർന്ന് വീൽ ചെയർ ഏറ്റുവാങ്ങി. ചടങ്ങിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ […]
Read More

ഭൂട്ടാൻ വാഹനക്കള്ളക്കടത്ത് കേസ്: സൂക്ഷിക്കാൻ ഗാരേജിൽ ഏൽപിച്ച വാഹനം കാണാനില്ല

മുക്കം(കോഴിക്കോട്): ഭൂട്ടാനിൽനിന്ന് ആഡംബര കാറുകൾ കള്ളക്കടത്തു നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ കോഴിക്കോട് മുക്കത്തു കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കസ്റ്റഡിയിലെടുത്ത വാഹനം കാണാനില്ല. കഴിഞ്ഞ നവംബർ ഒൻപതിന് മുക്കത്തെ ഒരു ഗാരിജിനു സമീപത്തു കണ്ടെത്തിയ വാഹനം കസ്റ്റഡിയിലെടുത്ത ശേഷം ഗാരിജിൽ തന്നെ സൂക്ഷിക്കാൻ ഏൽപിച്ചതായിരുന്നു. കഴിഞ്ഞ ദിവസം മുതൽ വാഹനം കാണാനില്ലെന്നു കസ്റ്റംസ് പ്രിവന്റീവ് വിഭാഗം തന്നെയാണ്‌ മുക്കം പൊലീസിൽ പരാതി നൽകിയത്. തുടരന്വേഷണത്തിന്റെ ഭാഗമായി ഗാരിജിലെത്തിയപ്പോഴാണു വാഹനം കാണാതായ കാര്യം വ്യക്തമായത്. വാഹനത്തിൽ, ഹിമാചൽ പ്രദേശിലെ ഷിംല […]
Read More

ഒളിമ്പിക്‌സ് മെഡൽ ജേതാവ്‌ ബാഡ്‌മിന്റൺ ഇതിഹാസം സൈന നെഹ്‌വാൾ വിരമിച്ചു

ന്യൂഡൽഹി: ഇന്ത്യൻ ബാഡ്‌മിന്റൺ ഇതിഹാസവും ഒളിമ്പിക്‌സ് മെഡൽ ജേതാവുമായ സൈന നെഹ്‌വാൾ വിരമിച്ചു. കാൽമുട്ടിനേറ്റ പരിക്കും ശാരീരിക ബുദ്ധിമുട്ടുകളുമാണ് തീരുമാനത്തിന്‌ കാരണമെന്ന് 35കാരിയായ താരം അറിയിച്ചു. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് കഴിഞ്ഞ രണ്ടുവർഷമായി താരം കളിയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. ‘രണ്ട് വർഷം മുമ്പ് ഞാൻ കളി നിർത്തിയിരുന്നു. എന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് ഞാൻ കായികരംഗത്ത് എത്തിയതും സ്വന്തം ഇഷ്ടപ്രകാരമാണ് പോകുന്നതും. അതിനാൽതന്നെ മുൻകൂട്ടി പ്രഖ്യാപിക്കേണ്ട ആവശ്യമില്ലായിരുന്നു. ഇനി കളിക്കാൻ കഴിയുന്നില്ലെങ്കിൽ പിന്നെ അത്രയേയുള്ളൂ. തരുണാസ്ഥി പൂർണ്ണമായും നശിച്ചിരിക്കുന്നു, ആർത്രൈറ്റിസ് ഉണ്ട്. […]
Read More

ചില്ലറക്കാരനല്ല ഈ സൂക്ഷ്മാണു, ഇനി കേരളത്തിന് സ്വന്തം ബാക്ടീരിയ; 23ന് മുഖ്യമന്ത്രി പ്രഖ്യാപിക്കും

തിരുവനന്തപുരം∙ കേരളത്തിന്റെ സ്വന്തം സൂക്ഷ്മാണുവിനെ 23ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിക്കും. സംസ്ഥാന മൃഗം, പക്ഷി, വൃക്ഷം, ഫലം, പുഷ്പം എന്നിവയെപ്പോലെ സ്വന്തമായൊരു സംസ്ഥാന സൂക്ഷമാണുവിനെ (മൈക്രോബ്) പ്രഖ്യാപിക്കാനുള്ള തയ്യാറെ‌‌ടുപ്പിലാണ്‌ കേരളം. തിരുവനന്തപുരം കഴക്കൂട്ടം കിന്‍ഫ്രിയിലെ സെന്റര്‍ ഫോര്‍ എക്‌സലന്‍സ് ഇന്‍ മൈക്രോബയോമില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍വച്ചാണ് മുഖ്യമന്ത്രി സംസ്ഥാന സൂക്ഷ്മാണുവിനെ പ്രഖ്യാപിക്കുക. നമ്മുടെ ജീവിതത്തില്‍ സൂക്ഷ്മാണുക്കള്‍ നല്‍കുന്ന ഗുണങ്ങളെ കുറിച്ച്‌ പൊതുചര്‍ച്ചയ്ക്ക് വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ മൈക്രോബയോമിന്റെ ഡയറക്ടറായ ഡോ. സാബു […]
Read More

ശബരിമല സ്വർണക്കൊള്ള; 21 ഇടങ്ങളിൽ ഇ‌ഡി റെയ്‌ഡ്, പ്രതികളുടെ വസതികളിൽ ഒരേസമയം പരിശോധന

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് റെയ്‌ഡ്. സ്വർണക്കൊള്ളയിലെ എല്ലാ പ്രതികളുടെയും വീടുകളിലും ഒരേസമയംതന്നെ പരിശോധന നടത്തുകയാണ് ഇഡി. കേരളത്തിലും തമിഴ്‌‌നാട്ടിലും കർണാടകയിലുമായി 21 ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്. സ്വർണക്കൊള്ളയിൽ കേസെടുത്തതിനുശേഷമുള്ള ഇഡിയുടെ ആദ്യ നടപടിയാണിത്. ദേവസ്വം ബോർഡ് ആസ്ഥാനം, ബംഗളൂരുവിലെ സ്‌മാർട്ട് ക്രിയേഷൻസ്, സ്വർണവ്യാപാരി ഗോവർദ്ധന്റെ വീട്, പോറ്റിയുടെയും തന്ത്രിയുടെയും വീട്, എൻ വാസുവിന്റെ വീട് എന്നിവിടങ്ങളിലും പരിശോധന നടക്കുന്നുണ്ട്. പ്രതികളുടെ ബാങ്ക് […]
Read More

സ്ഥാനാർഥികളുടെ മതവും പ്രദേശവും പറഞ്ഞു വർഗീയ ധ്രുവീകരണം സൃഷ്ടിക്കുന്ന പ്രസ്താവന നടത്തിയ സജി ചെറിയാനെ മന്ത്രി സഭയിൽ നിന്നു പുറത്താക്കണം :കെഎംസിസി ബഹ്‌റൈൻ

നിരന്തരം കേരളീയ ജനതയെ വർഗീയമായി ചേരി തിരിച്ചു കൊണ്ട് പ്രസ്താവനകൾ നടത്തുന്ന മന്ത്രി സജി ചെറിയാൻ രാജി വെച്ചു കൊണ്ട് മതേതര കേരളത്തോട് മാപ്പ് പറയണമെന്ന് കെഎംസിസി ബഹ്‌റൈൻ ആവശ്യപ്പെട്ടു.മുമ്പും ഭരണ ഘടനാ ലംഘനം നടത്തിയതിന്റെ പേരിൽ മന്ത്രി സ്ഥാനത്ത് നിന്നും മാറ്റി നിർത്തപ്പെട്ട ആളാണ് സജി ചെറിയാനെന്ന് കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാൻ ജനറൽ സെക്രട്ടറി ഷംസുദീൻ വെള്ളികുളങ്ങര എന്നിവർ കൂട്ടി ചേർത്തു. ഇത്തരം വില കുറഞ്ഞ പ്രസ്താവനകൾ നടത്തി സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കുന്നതിന് […]
Read More