Business & Strategy

ശബരിമല സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ തയ്യാർ; മുഖ്യമന്ത്രിക്ക് കഴിയില്ലെങ്കിൽ മോദിയോട് പറയാമെന്ന് രാജീവ് ചന്ദ്രശേഖർ

പത്തനംതിട്ട: ശബരിമലയെ സംരക്ഷിക്കാൻ കേന്ദ്രസർക്കാർ തയ്യാറാണെന്നും ശബരിമലയെയും അവിടെയെത്തുന്ന വിശ്വാസികളെയും സംരക്ഷിക്കാൻ സംസ്ഥാന സർക്കാരിന് കഴിയുന്നില്ലെങ്കിൽ മുഖ്യമന്ത്രി അത് പറയണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അക്കാര്യം നരേന്ദ്ര മോദിയോട് പറയാമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇന്നലെ പത്തനംതിട്ടയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാഷ്ട്രീയ നേതൃത്വമാണ്. പിണറായി വിജയൻ സർക്കാരിന്റെ അറിവില്ലാതെ ഒന്നും നടക്കില്ല. കേരളത്തിലെ മന്ത്രിമാർക്കും പങ്കുണ്ട്. രാഷ്ട്രീയ ഗൂഢാലോചനയാണ് ഇക്കാര്യത്തിൽ നടന്നത്. ഗുരുതര വീഴ്ചയുണ്ടായെന്ന് ഏതൊരു സാധാരണക്കാരനും മനസിലാകും. […]
Read More

ഒരാഴ്ചയ്ക്കിടെ രണ്ട് ശസ്ത്രക്രിയ; വീട്ടമ്മയുടെ മരണത്തിൽ ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കൾ

പത്തനംതിട്ട: ഒരാഴ്ചയ്ക്കിടെ രണ്ട് ശസ്ത്രക്രിയയ്ക്ക് വിധേയായ വീട്ടമ്മ മരിച്ചതിൽ ചികിത്സാപ്പിഴവെന്ന ആരോപണവുമായി ബന്ധുക്കൾ. പത്തനംതിട്ട കോഴഞ്ചേരിയിലാണ് സംഭവം. ആങ്ങമൂഴി കലപ്പമണ്ണിൽ മായ (58) ആണ് മരിച്ചത്. കോഴഞ്ചേരിയിലെ ഗർഭാശയ ശസ്ത്രക്രിയയ്ക്കായി കഴിഞ്ഞയാഴ്ചയാണ് മായയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മകൾക്കൊപ്പം നടന്നാണ് ആശുപത്രിയിലേയ്ക്ക് വന്നതെന്ന് ബന്ധുക്കൾ പറയുന്നു. ചികിത്സയിലിരിക്കെ ഗർഭാശയം നീക്കം ചെയ്തു. ഇതിനുശേഷം മായയുടെ വയർ വീർത്തുവരികയും കടുത്ത പനിയുണ്ടാവുകയും ചെയ്തു. തുടർന്ന് സ്‌കാനിംഗ് ചെയ്യണമെന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടു. സ്‌കാനിംഗിൽ കുടലിന്റെ ഭാഗത്ത് ഒരു ദ്വാരമുള്ളതായി കണ്ടെത്തിയെന്ന് ബന്ധുക്കൾ […]
Read More

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: പത്തനംതിട്ടയിലെ വൃദ്ധദമ്പതിമാർക്ക് നഷ്ടമായത് 1.40 കോടി രൂപ

പത്തനംതിട്ട: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ വൃദ്ധദമ്പതിമാരുടെ 1.4 കോടി രൂപ നഷ്ടപ്പെട്ടു. മല്ലപ്പള്ളി സ്വദേശികളായ വൃദ്ധ ദമ്പതിമാർക്കാണ് പണം നഷ്ടമായത്. ഇക്കഴിഞ്ഞദിവസമാണ് സംഭവം. മുംബൈ ക്രൈംബ്രാഞ്ചിൽ നിന്നാണെന്ന് പരിചയപ്പെടുത്തി ഒരു ഫോൺകോൾ വന്നതാണ് സംഭവങ്ങളുടെ തുടക്കം. ദമ്പതിമാരിൽ ഭാര്യയുടെ ഫോൺ നമ്പറിലേക്കാണ് കോൾവന്നത്. കുട്ടികളുമായി ബന്ധപ്പെട്ട ഒരു കുറ്റകൃത്യത്തിൽ ഇവരുടെ മൊബൈൽ നമ്പർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയ തട്ടിപ്പുകാരൻ പറഞ്ഞത്. ഇതിന്റെ ഭാഗമായി അക്കൗണ്ടിലെ പണം പരിശോധിക്കണമെന്നും നിർദേശിക്കുന്ന അക്കൗണ്ടിലേക്ക് ഇത് കൈമാറണമെന്നും ആവശ്യപ്പെട്ടു. […]
Read More

ഐ.സി.എഫ്. ഉംറ സംഘത്തിന് യാത്രയയപ്പ് നൽകി

ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ. സി. എഫ് ) ബഹ്റൈൻ ഉംറ സർവീസിന് കീഴിലുള്ള ഉംറ സംഘത്തിന് യാത്രയയപ്പ് നൽകി. അമീറുമാരായ ബഷീർ ഹിശാമി ക്ലാരി, ശമീർ സഖാഫി എന്നിവരുടെ നേതൃത്വത്തിലുള്ള 75 അംഗ സംഘമാണ് മനാമയിൽ നിന്ന് യാത്ര പുറപ്പെട്ടത്. ഐ.സി.എഫ്. ബഹ്റൈൻ നാഷണൽ പ്രസിഡണ്ട് അബൂബക്കർ ലത്വീഫി, മുസ്ഥഫ ഹാജി കണ്ണപുരം, ഷംസുദ്ധീൻ പൂക്കയിൽ , ഫൈസൽ ചെറുവണ്ണൂർ, നൗഫൽ മയ്യേരി,അബ്ദുറസ്സാഖ് ഹാജി എന്നിവർ നേതൃത്വം നൽകി.ഐ.സി.എഫ്. ഉംറ സർവ്വീസിന് കീഴിലുള്ള അടുത്ത സംഘങ്ങൾ […]
Read More

മടങ്ങിവന്ന പ്രവാസികൾക്കായി “നോർക്ക കെയർ” മാതൃകയിൽ പുതിയ ഇൻഷുറൻസ് പദ്ധതി ആകാമെന്ന് നോർക്ക റൂട്സ്

പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ചുവന്ന പ്രവാസികൾക്കായി (NRK Returnees) “നോർക്ക കെയർ” മാതൃകയിൽ പ്രത്യേക ഇൻഷുറൻസ് പദ്ധതി ആവിഷ്കരിക്കാമെന്നും ഇതിനുള്ള പ്രൊപ്പോസൽ ഉടനെ സർക്കാരിന് സമർപ്പിക്കാമെന്നും നോർക്ക റൂട്സ് സി ഇ ഓ അജിത് കൊളശ്ശേരി പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടനെ ഇതിനുള്ള നടപടികൾ ആരംഭിക്കുമെന്നും ഡിസംബറിൽ തന്നെ ഇൻഷുറൻസ് കമ്പനികളിൽ നിന്നും നിർദ്ദേശങ്ങൾ ക്ഷണിക്കുമെന്നും അദ്ദേഹം പറഞ്ഞു.നോർക്ക കെയറിന്റെ അതേ നിബന്ധനകളും വ്യവസ്ഥകളുമാകും മടങ്ങിവന്നവരുടെ ഇൻഷുറൻസ് പദ്ധതിക്കും ഉണ്ടാവുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.നോർക്ക കെയർ […]
Read More

എസ്‌ഐആർ ജോലി ചെയ്തു തീർക്കാനാവുന്നില്ല; ഭാര്യയോടും മകനോടും ക്ഷമ ചോദിക്കുന്നു’: ബിഎൽഒ ജീവനൊടുക്കി

ഗാന്ധിനഗർ: ഗുജറാത്തിലെ സോമനാഥ് ജില്ലയിൽ ബിഎൽഒ ജീവനൊടുക്കി. അരവിന്ദ് വാധേർ (40) എന്ന അധ്യാപകനാണ് മരിച്ചത്. എസ്‌ഐആർ പൂർത്തിയാക്കേണ്ടതിന്റെ സമ്മർദം താങ്ങാനാവാതെയാണ് ജീവനൊടുക്കുന്നതെന്ന് ഇദ്ദേഹം ഭാര്യയ്ക്ക് എഴുതിയ ആത്മഹത്യ കുറിപ്പിൽ പറയുന്നു. ”എനിക്ക് ഈ എസ്‌ഐആർ ജോലി ചെയ്തുതീർക്കാനാവുന്നില്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞാൻ അങ്ങേയറ്റം ക്ഷീണിതനാണ്. പ്രയാസത്തിലുമാണ്. പ്രിയപ്പെട്ട ഭാര്യ സംഗീതയോടും മകൻ കൃഷയ്?യോടും ഞാൻ ക്ഷമചോദിക്കുന്നു” -ആത്മഹത്യ കുറിപ്പിൽ അരവിന്ദ് വാധേർ പറഞ്ഞു. എസ്‌ഐആർ ഡോക്യുമെന്റുകൾ തന്റെ ബാഗിലുണ്ടെന്നും അത് സ്‌കൂളിൽ നൽകണമെന്നും കുറിപ്പിലുണ്ട്.
Read More

കണ്ണൂരിൽ വോട്ടിനു മുൻപേ എൽഡിഎഫിന് ജയം; മലപ്പട്ടത്തും ആന്തൂരും എതിർ സ്ഥാനാർഥികളില്ല

കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക നൽകാനുള്ള സമയം അവസാനിച്ചപ്പോൾ കണ്ണൂരിലെ മലപ്പട്ടം ഗ്രാമപഞ്ചായത്തിലും ആന്തൂർ നഗരസഭയിലും എൽഡിഎഫ് സ്ഥാനാർഥികൾക്ക് എതിരില്ല. മലപ്പട്ടം പഞ്ചായത്തിലെ 5ാം വാർഡ് അടുവാപ്പുറം നോർത്തിൽ എൽഡിഎഫ് സ്ഥാനാർഥി ഐ.വി.ഒതേനൻ, 6ാം വാർഡിൽ സി.കെ.ശ്രേയ എന്നിവരാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. ഈ വാർഡുകളിൽ മറ്റാരും പത്രിക നൽകിയില്ല. ആന്തൂർ നഗരസഭയിൽ മൊറാഴ വാർഡിൽ കെ.രജിതയ്ക്കും പൊടിക്കുണ്ട് വാർഡിൽ കെ.പ്രേമരാജനും എതിരില്ല. എൽഡിഎഫിന് പ്രതിപക്ഷമില്ലാത്ത നഗരസഭയാണ് ആന്തൂർ.
Read More

കോഴിക്കോട് ഫെസ്റ്റ് 25-26′; നാല് മാസം നീണ്ടുനിൽക്കുന്ന വിപുലമായ കലാ-കായിക-സാംസ്‌കാരിക മാമാങ്കവുമായി ബഹ്‌റൈൻ ഒ.ഐ.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി

ബഹ്‌റൈനിലെ പ്രവാസി സമൂഹത്തിന് പുത്തൻ ഉണർവേകിക്കൊണ്ട് ഒ.ഐ.സി.സി (ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘കോഴിക്കോട് ഫെസ്റ്റ് 25-26’ന് തുടക്കമാകുന്നു. കലാ-കായിക-സാംസ്‌കാരിക രംഗങ്ങളിൽ നാല് മാസത്തോളം നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടികളാണ് ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കുന്നത്. 2025 നവംബർ 21-ന് ആരംഭിക്കുന്ന ആഘോഷപരിപാടികൾ 2026 മാർച്ച് 27-ന് നടക്കുന്ന സമാപന സമ്മേളനത്തോടെയാണ് പര്യവസാനിക്കുക. ബഹ്‌റൈനിലെ മുഴുവൻ പ്രവാസികൾക്കും പങ്കുചേരാവുന്ന രീതിയിലാണ് പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.കുട്ടികൾ, വനിതകൾ, മുതിർന്നവർ […]
Read More

ഇന്ത്യൻ യുദ്ധവിമാനം തേജസ് തകർന്നു വീണു: അപകടം ദുബായ് എയർ ഷോയ്ക്കിടെ

എയർ ഷോയിൽ വ്യോമാഭ്യാസം നടത്തുന്നതിനിടെ ഇന്ത്യയുടെ തേജസ് യുദ്ധവിമാനം തകർന്നു വീണു. ആദ്യ റൗണ്ട് അഭ്യാസ പ്രകടനം പൂർത്തിയാക്കിയതിനു തൊട്ടുപിന്നാലെയാണ് അപകടം.സംഘമായുള്ള പ്രകടത്തിനു ശേഷം ഒറ്റയ്ക്കുള്ള പ്രകടനം നടത്തുന്നതിനിടെ  വിമാനം തകരുകയായിരുന്നു. മുകളിലേക്കുയർന്നു പറന്ന് കരണംമറിഞ്ഞ വിമാനം നേരെ താഴേക്കു പതിക്കുകയായിരുന്നു. ഇതേത്തുടർന്ന് എയർ ഷോ താൽക്കാലികമായി നിർത്തി.
Read More

എസ്ഐആറിന് സ്റ്റേയില്ല; ഹർജി ഇരുപത്തിയാറിന് വീണ്ടും പരിഗണിക്കും

ന്യൂഡൽഹി: കേരളത്തിലെ തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് (എസ്ഐആർ) സ്റ്റേയില്ല. കുറച്ചുദിവസം കൂടി കാത്തിരിക്കൂവെന്ന് നിർദ്ദേശിച്ച കോടതി ഹർജി ഇരുപത്തിയാറിന് വീണ്ടും പരിഗണിക്കും. വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസയച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരും വിവിധ രാഷ്ട്രീയ പാർട്ടികളുമാണ് കോടതിയെ സമീപിച്ചത്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് എസ്ഐആർ തടയണമെന്നാവശ്യപ്പെട്ട് സർക്കാർ സുപ്രീം കോടതിയിൽ ഹർജി നൽകിയത്. വിഷയത്തിൽ ഇടപെടില്ലെന്ന് ഹൈക്കോടതി തീരുമാനിച്ചതിന് പിന്നാലെയാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. എസ്ഐആറും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് […]
Read More