Business & Strategy

ഒഐസിസി കോഴിക്കോട് ഫെസ്റ്റ്: ഏകദിന ക്രിക്കറ്റ് ടൂർണമെന്റ് ഡിസംബർ 16ന്

ഒഐസിസി (ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബഹ്റൈനിൽ നടന്നുവരുന്ന ‘കോഴിക്കോട് ഫെസ്റ്റി’ന്റെ ഭാഗമായി ഏകദിന ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു. ഡിസംബർ 16 ചൊവ്വാഴ്ച ബഹ്‌റൈൻ ദേശീയദിനത്തിൽ ആലിയിലെ ഗ്രൗണ്ടിൽ വെച്ചാണ് മത്സരങ്ങൾ നടക്കുക. ഹാർഡ് ടെന്നീസ് ബോൾ ഉപയോഗിച്ചുള്ള ടൂർണമെന്റിൽ ബഹ്‌റൈനിലെ 8 പ്രമുഖ ടീമുകളാണ് മാറ്റുരക്കുന്നത്. മത്സരങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് കൺവീനർ അഷ്റഫ് പുതിയപാലം (39116392), ജോയിൻ കൺവീനർ ഷൈജാസ് ആലോംകാട്ടിൽ (33924002) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
Read More

മഴയിൽ നനഞ്ഞ് ബഹ്റൈൻ

ബഹ്റൈനിൽ കാലാവസ്ഥാമാറ്റത്തിന്റെ സൂചനകള്‍ നല്‍കി പരക്കെ മഴ. കഴിഞ്ഞ ദിവസങ്ങളില്‍ നേരിയ രീതിയില്‍ എത്തിയ മഴ ഇന്നലെ ശക്തിപ്പെട്ടു. ഇന്ന് രാവിലെയും ബഹ്‌റൈൻ പലയിടങ്ങളിലും മഴ ലഭിച്ചു.അസ്ഥിരമായ കാലാവസ്ഥയെയും അടിയന്തര സാഹചര്യങ്ങളെയും ചെറുക്കാൻ ഗവൺമെൻറ് വിപുലമായ പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്.ചില സമയങ്ങളിൽ മേഘാവൃതമായ കാലാവസ്ഥയുണ്ടാകുമെന്നും ഇടയ്ക്കിടെ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും അറിയിച്ചു
Read More

ദേശീയ ദിനം ആഘോഷിക്കാൻ ഒരുങ്ങി ബഹ്റൈൻ

54 -ാമത് ദേശീയ ദിനം ആഘോഷിക്കാനൊരുങ്ങുകയാണ് ബഹ്റൈൻ . രാജ്യമൊട്ടാകെ ദേശീയ പതാകയുടെ നിറങ്ങളായ ചുവപ്പും വെള്ളയും കലര്‍ന്ന വര്‍ണങ്ങള്‍കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ഡിസംബർ 16 നാണ് ബഹ്‌റൈൻ ദേശീയ ദിനം ആഘോഷിക്കുന്നത്. ദേശീയ ദിനത്തിന് ഭാഗമായി ഡിസംബർ 16 ,17 തീയതികളിൽ രാജ്യത്ത് പൊതു അവധിയും പ്രഖ്യാപിച്ചിരിക്കുന്നു. വിദ്യാർഥികൾക്ക് അണിയാനുള്ള, ബഹ്‌റൈൻ പതാക നിറമുള്ള വസ്ത്രങ്ങളും തൊപ്പിയും വിവിധ പ്രായക്കാർക്കുള്ള വിവിധ തരം റെഡിമെയ്‌ഡ്‌ വസ്ത്രങ്ങളും വിപണിയിൽ തയ്യാറാണ്.പവിഴ ഖനനത്തിന്റെ പേരിൽ നൂറ്റാണ്ടുകൾക്കു മുമ്പേ തന്നെ പ്രശസ്തമായ […]
Read More

ജനവിധി അംഗീകരിക്കുന്നു , ഇടതുപക്ഷം ആവശ്യമായ തിരുത്തലുകൾ വരുത്തി തിരിച്ചു വരും – ബഹ്‌റൈൻ പ്രതിഭ

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഉണ്ടായ ജനവിധി അംഗീകരിക്കുന്നുവെന്നും, ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുണ്ടായ പരാജയത്തെ സംബന്ധിച്ച് വിശദമായി പരിശോധിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തി കൂടുതൽ ജനങ്ങളിലേക്ക് ഇറങ്ങി പ്രവർത്തിച്ചു ഇടതുപക്ഷം തിരിച്ചുവരുമെന്ന് ബഹ്‌റൈൻ പ്രതിഭ. എല്ലാ മത വർഗീയ ശക്തികളെയും കൂട്ടുപിടിച്ചാണ് കേരളത്തിൽ യുഡിഎഫ് അവരുടെ നില മെച്ചപ്പെടുത്തിയിട്ടുള്ളത്. സമാനതകളില്ലാത്ത ജനക്ഷേമ പ്രവർത്തനങ്ങളും, വികസന പ്രവർത്തനങ്ങളുമാണ് കേരളത്തിലെ ഇടതുമുന്നണി ഗവൺമെന്റ് കേരളത്തിൽ നടപ്പിലാക്കിയത്. എന്നാൽ ഈ മുന്നേറ്റങ്ങൾ തെരഞ്ഞെടുപ്പിൽ വോട്ടായി മാറിയില്ല എന്നതും പരിശോധിക്കപ്പെടേണ്ടതാണ്. […]
Read More

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്: യു.ഡി.എഫിന്റെ ചരിത്ര വിജയം ഐ.വൈ.സി.സി. ബഹ്‌റൈൻ വിപുലമായി ആഘോഷിച്ചു

കേരള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണി (യു.ഡി.എഫ്) നേടിയ ഉജ്ജ്വല വിജയം ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് (ഐ.വൈ.സി.സി) ബഹ്‌റൈൻ ആവേശപൂർവ്വം ആഘോഷിച്ചു. ദേശീയ കമ്മിറ്റിയുടെയും, മനാമ, മുഹറഖ്, ഹമദ് ടൗൺ ഏരിയ കമ്മിറ്റികളുടെയും ആഭിമുഖ്യത്തിൽ ബഹ്‌റൈനിലെ വിവിധ മേഖലകളിൽ മധുരപലഹാരങ്ങൾ വിതരണം ചെയ്താണ് പ്രവർത്തകർ ആഹ്ലാദം പങ്കുവെച്ചത്.ഐ.വൈ.സി.സി മുഹറഖ് ഏരിയയും കെ.എം.സി.സി മുഹറഖ് ഏരിയയും സംയുക്തമായി നടത്തിയ വിജയാഘോഷവും ശ്രദ്ധേയമായി. ഈ സംയുക്ത പരിപാടി ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ വൈസ് പ്രസിഡന്റ്‌ […]
Read More

പ്രവാസി സാഹിത്യോത്സവ്: സെക്ടർ തല മത്സരങ്ങൾ സമാപിച്ചു

പതിനഞ്ചാമത് എഡിഷൻ പ്രവാസി സാഹിത്യോത്സവിന്റെ ഭാഗമായുള്ള സെക്ടർ തല മത്സരങ്ങൾ ബഹ്‌റൈനിൽ വിപുലമായി സമാപിച്ചു. നൂറുകണക്കിന് മത്സരാർത്ഥികളാണ് വിവിധ സെക്ടറുകളിൽ നടന്ന സാഹിത്യോത്സവുകളിൽ പങ്കാളികളായത്.കസീനോ, ഹിദ്ദ്, ഗുദൈബിയ്യ, സൽമാനിയ, സൽമാബാദ്, ഹമദ് ടൗൺ, സനദ്, ഖലീഫ, ഇസാ ടൗൺ എന്നീ ഒമ്പത് സെക്ടറുകളിലാണ് മത്സരങ്ങൾ നടന്നത്. ‘ബഡ്‌സ്,കിഡ്‌സ്, പ്രൈമറി, ‘ജൂനിയർ, സെക്കന്ററി, സീനിയർ എന്നീ ആറ് വിഭാഗങ്ങളിലായി എൺപതോളം ഇനങ്ങളിൽ കലാ-സാഹിത്യ മത്സരങ്ങൾ അരങ്ങേറി. മാപ്പിളപ്പാട്ട്, ഖവാലി, നശീദ, വിവിധ ഭാഷകളിലുള്ള പ്രസംഗങ്ങൾ തുടങ്ങിയ സ്റ്റേജ് മത്സരങ്ങൾക്ക് […]
Read More

ബഹ്‌റൈൻ ദേശീയ ദിനത്തിൽ .ഐ സി.എഫ് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

അമ്പത്തിനാലാമത് ബഹ്റൈൻ ദേശീയ ദിനത്തോടനുബന്ധിച്ച് ഐ സി എഫ് ഗുദൈബിയ റീജിയൻ അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ച് ഡിസംബർ 16 (ചൊവ്വ) കാലത്ത് 7 മണി മുതൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. അൽ ഹിലാൽ അദ്ലിയ ബ്രാഞ്ചിൽ രണ്ട് മണി വരെ നീണ്ടു നിൽക്കുന്ന ക്യാമ്പിൽ ക്രിയാറ്റിനിൻ, എസ്.ജി.പി.ടി,എസ്.ജി.ഒ.ടി, ആർ.ബി.എസ്, ടോട്ടൽ കൊളസ്ട്രോൾ, യൂറിക് ആസിഡ്, ട്രൈഗ്ലിസറൈഡ്സ് തുടങ്ങിയവ സൗജന്യമായി പരിശോധിക്കാം. ക്യാമ്പിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർക്ക് https://forms.gle/y78K8PSA4wUSFhqAA എന്ന ലിങ്കിൽ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. ഇത് സംബന്ധമായി […]
Read More

ബഹ്റൈൻ എ. കെ.സി. സി.റിഫാ *ഏരിയ കമ്മിറ്റി രൂപീകരിച്ചു

എ.കെ.സി.സി.റിഫാ ഏരിയ കമ്മിറ്റി ഭാരവാഹികളായി ജെയിംസ് ജോസഫിനെ കൺവീനറായും, ബോബൻ ജോണിനെ ജോയിന്റ് കൺവീനറായും, മെമ്പർഷിപ്പ് സെക്രട്ടറിയായി ബൈജു തോമസിനെയും തെരഞ്ഞെടുത്തു.തിരഞ്ഞെടുപ്പിന് ശേഷം കൺവീനർ ജെയിംസ് ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം എ.കെ. സി.സി.ഗ്ലോബൽ സെക്രട്ടറിയും ബഹ്റൈൻ പ്രസിഡണ്ടുമായ ചാൾസ് ആലുക്ക ഉദ്ഘാടനം ചെയ്തു.പുതിയതായി തെരഞ്ഞെടുത്ത റിഫാ ഭാരവാഹികളെ അഭിനന്ദിച്ചുകൊണ്ട് വൈസ് പ്രസിഡന്റ് പോളി വിതത്തിൽ, ഭാരവാഹികളായ ജോൺ ആലപ്പാട്ട്, ജസ്റ്റിൻ ജോർജ്, ജിജോ ജോർജ്, സെലിൻ ജെയിംസ്, ലിവിൻ ജിബി, മെയ് മോൾ ചാൾസ്,അജിത ജസ്റ്റിൻ,റോബിൻ.കെ. […]
Read More

ബഹ്റൈൻ ദേശീയദിനത്തിൽ വിവിധ സ്ഥാപനങ്ങളുടെ സമ്മാനങ്ങളുമായി ബഹ്റൈൻ മലയാളി ബിസിനസ് ഫോറം

2005 ൽ ബഹ്റൈൻ ദേശീയ ദിനത്തിൽ തുടക്കം കുറിച്ച ബഹ്റൈൻ മലയാളി ബിസിനസ് ഫോറം ബി എം ബി എഫ് ഇത്തവണ രണ്ട് പതിറ്റാണ്ട് എത്തി നിൽക്കുന്ന വേളയിൽ ബഹ്റൈനിലെ വിവിധ കച്ചവട സ്ഥാപനങ്ങളുമായി സഹകരിച്ച് ബഹ്റൈൻ ദേശീയ ദിനാഘോഷ ദിനങ്ങളിൽ പിന്നിട്ട നാളിലെ വിവിധ നേട്ടങ്ങൾ സ്വദ്വേശി വിദേശികൾക്കിടയിൽ നടത്തുന്ന ക്വിസ് മൽസരങ്ങൾക്ക് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചു.വരും ദിനങ്ങളിൽ വിവിധ വ്യത്യസ്ഥ പദ്ധതികളും സമ്മാനങ്ങളുമായി വിവിധ സ്ഥാപനങ്ങൾ സന്ദർശിക്കുന്നതായിരിക്കും. ദേശീയ ദിനമായ ഡിസംബർ 16 […]
Read More

എം എം ടീം മലയാളി മനസ്സ് 8-ാം വാർഷികം സ്നേഹസ്പർശം -2025 സംഘടിപ്പിക്കുന്നു

ബഹ്‌റൈനിലെ ജീവകാരുണ്യ പ്രവർത്തന രംഗത്തെ സജീവ സാന്നിധ്യമായ എം എം ടീം ബഹ്‌റൈൻ മലയാളി മനസ്സ് ഓറ ആർട്സിന്റെ ബാനറിൽ ബഹ്‌റൈൻ നാഷണൽഡേയോട് അനുബന്ധിച്ച് സംഘടനയുടെ എട്ടാമത് വാർഷികആഘോഷം സംഘടിപ്പിക്കുന്നു. ഡിസംബർ 16 ചൊവ്വ വൈകീട്ട് 7മണിയ്ക്ക് സിഞ്ചിലെ അൽ അഹ്‌ലി ക്ലബ്ബ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന “സ്നേഹസ്പർശം2025”മെഗാസ്റ്റേജ് ഷോയിൽ മലയാളികളുടെ പ്രിയപ്പെട്ട കൊമേഡിയൻ മഹേഷ്‌കുഞ്ഞുമോൻ,ചലച്ചിത്രപിന്നണിഗായിക പാർവ്വതിമേനോൻ,ഐഡിയസ്റ്റാർസിങ്ങർ ഫെയിം മിഥുൻ മുരളീധരൻ,ഗൾഫ് നാടുകളിലെ പ്രശസ്ത ഡാൻസ് ടീമുകൾ തുടങ്ങിയവരുടെ വ്യത്യസ്തങ്ങളായ കലാ പരിപാടികൾ അവതരിപ്പിക്കുന്നതാണ്. ബഹ്‌റൈനിലെ കലാസ്വാദകർക്കായി തികച്ചും […]
Read More