ബഹ്റൈൻ്റെ മുൻ വൈദ്യുതി, ജല മന്ത്രിയും, വ്യവസായിയുമായിരുന്ന അബ്ദുള്ള ബിൻ മുഹമ്മദ് ജുമ അന്തരിച്ചു
ബഹ്റൈൻ്റെ മുൻ വൈദ്യുതി, ജല മന്ത്രിയും, വ്യവസായിയും ബിൻ ജുമ ഹോൾഡിംഗ് ഗ്രൂപ്പിന്റെ ചെയർമാനുമായ അബ്ദുള്ള ബിൻ മുഹമ്മദ് ജുമ അന്തരിച്ചു. 78 വയസ്സായിരുന്നു. 1995 മുതൽ 1999 വരെ രാജ്യത്തെ വൈദ്യുതി, ജല മന്ത്രിയായി സേവനമനുഷ്ഠിച്ചു. . സിത്ര, രിഫാ , ഹിദ്, എന്നിവിടങ്ങളിലെ വൈദ്യുതി ഉല്പാദന നിലയങ്ങളുടെ വിപുലീകരണ പദ്ധതികൾക്ക് മേൽനോട്ടം വഹിച്ചതും ഇദ്ദേഹമാണ്. രാജ്യത്തിന്റെ വൈദ്യുതി, ജല മേഖലയുടെ വികസനത്തിന് ഗണ്യമായ സംഭാവനകൾ നൽകിയ ബഹ്‌റൈനിലെ പ്രമുഖ ദേശീയ പ്രതിഭകളിൽ ഒരാളായിരുന്നു അദ്ദേഹം […]









