യു.എ.ഇ. ദേശീയദിനം ഇന്ന്
53-ാമത് ദേശീയദിനം (ഈദ് അൽ ഇത്തിഹാദ്) ആഘോഷിച്ച് യു.എ.ഇ. ദേശീയദിനത്തിന്റെ ഭാഗമായുള്ള ഔദ്യോഗികചടങ്ങുകൾ അൽ ഐൻ നഗരത്തിൽനടക്കും. രാജ്യത്തിന്റെ സമ്പന്നമായ പൈതൃകവും ചരിത്രവും പ്രദർശിപ്പിക്കുന്ന ഒട്ടേറെ പരിപാടികൾക്ക് അൽ ഐൻ വേദിയാകും. 1971-ൽ യു.എ.ഇ. രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ നേതൃത്വത്തിൽ ഏഴ് എമിറേറ്റുകൾ ഒരു ഏകീകൃത രാഷ്ട്രമായതിന്റെ ചരിത്ര നിമിഷത്തെ അനുസ്മരിക്കാനാണ് എല്ലാ വർഷവും ഡിസംബർ രണ്ടിന് യു.എ.ഇ. ദേശീയ ദിനം ആഘോഷിക്കുന്നത്.ഈദ് അൽ ഇത്തിഹാദിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ, വെബ്‌സൈറ്റ്, […]