മാസങ്ങളായ വേദനക്കും അനിശ്ചിതത്വത്തിനും ശേഷം സുബ്ബ ലക്ഷ്മുമ്മ മാതൃ രാജ്യത്തിലേക്ക്; വഴിയൊരുക്കി പ്രവാസി ലീഗൽ സെല്ലും, വിവിധ കൂട്ടായിമകളും
മാസങ്ങളോളം ആശുപത്രി കിടക്കയിൽ വേദനയും അനിശ്ചിതത്വവും അനുഭവിച്ചിരുന്ന ആന്ധ്രാപ്രദേശ് സ്വദേശിനിയായ 54 കാരിയായ ഇന്ത്യൻ പൗരയായ സുബ്ബ ലക്ഷ്മുമ്മ ഒടുവിൽ 22-ാം ന് വെള്ളിയാഴ്ച ബഹ്റൈനിൽ നിന്ന് ഇന്ത്യയിലേക്ക് മടക്കയാത്ര നടത്തി.മാനുഷികതയെ ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള ഈ ദൗത്യത്തിൽ സമൂഹ പ്രവർത്തകർ, മെഡിക്കൽ സ്ഥാപനങ്ങൾ, സേവന സംഘടനകൾ, നയതന്ത്ര പിന്തുണ, സന്നദ്ധ പ്രവർത്തകർ എന്നിവർ കൈകോർത്തതോടെയാണ് മടക്കയാത്ര സാധ്യമായത്.സുബ്ബ ലക്ഷ്മുമ്മ വീൽചെയർ യാത്രക്കാരിയായി സഹയാത്രികനോടൊപ്പം ചെന്നൈ വിമാനത്താവളത്തിലേക്ക് യാത്രതിരിച്ചത് . അവിടെ നിന്നും ആന്ധ്രാപ്രദേശിലേക്ക് ആംബുലൻസിലൂടെ മാറ്റി തുടർ ചികിത്സയും […]









