Business & Strategy

ദ പിങ്ക് ബാംഗ് ബഹ്‌റൈൻ വാർഷികാഘോഷം സംഘടിപ്പിച്ചു

ബഹ്‌റൈനിലെ മ്യൂസിക്കൽ ലേഡീസ് ബാൻഡ് ആയ ദ പിങ്ക് ബാംഗ് ഒന്നാം വാർഷികം ബിഎംസി ഓഡിറ്റോറിയത്തിൽ വെച്ച് ആഘോഷിച്ചു. ശരണ്യ ജിതേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജിതില രജീഷ് സ്വാഗതം പറഞ്ഞു. ചടങ്ങിൽ ബിഎംസി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത്, ബിഎംസി മിക്സ്മസാല പ്രോഗ്രാം കോർഡിനേറ്റർ രാജേഷ് പെരുങ്ങുഴി എന്നിവരെ ആദരിച്ചു.പിങ്ക് ബാംഗ്‌ കുടുംബാംഗങ്ങളും പ്രമുഖ വ്യക്തികളും ചടങ്ങിൽ പങ്കെടുത്തു. സംഗീത നൃത്ത കലാപരിപാടികളും അരങ്ങേറി.സുരമ്യ ബിജു, അഞ്ജു മഹേഷ്, നിതരാജ് എന്നിവർ നേതൃത്വം നൽകി.രേഷ്മ […]
Read More

ഋഷികേശിലെ റിവര്‍ റാഫ്റ്റിനിടെ മലയാളി യുവാവിനെ കാണാതായി,തൃശൂര്‍ സ്വദേശി ആകാശിനെയാണ് കാണാതെയായത്.

ഉത്തരാഖണ്ഡിലെ ഋഷികേശില്‍ റിവര്‍ റാഫ്റ്റിംഗിനിടെ മലയാളി യുവാവിനെ കാണാതെയായി. തൃശൂര്‍ സ്വദേശിയായ ഡല്‍ഹി മലയാളി ആകാശിനെയാണ് കാണാതെയായത്.ഇന്ന് രാവിലെയാണ് സംഭവം. സഹപ്രവര്‍ത്തകര്‍ക്കൊപ്പം വിനോദയാത്രയ്ക്കായി പോയപ്പോഴാണ് സംഭവം. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമല്ലെന്ന് ആരോപണം ഉയരുന്നുണ്ട്. അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ഡല്‍ഹിയിലെ സാംസ്‌കാരിക സംഘടന ജനസംസ്‌കൃതി മുഖ്യമന്ത്രിക്ക് കത്തയച്ചു. പ്രാദേശിക ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് ഇപ്പോള്‍ രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നത്. എന്നാല്‍ സര്‍ക്കാരുമായി കൂടിയാലോചിച്ച് കുറച്ചുകൂടി ഊര്‍ജിതമായി കൂടുതല്‍ സംവിധാനങ്ങള്‍ എത്തിച്ച് തിരച്ചില്‍ നടത്തണമെന്നാണ് ആകാശിന്റെ സഹപ്രവര്‍ത്തകരും ജനസംസ്‌കൃതിയും ആവശ്യപ്പെടുന്നത്.
Read More

ഹേമ കമ്മിറ്റിയ്ക്ക് നല്‍കിയ മൊഴിയില്‍ കേസിന് താത്പര്യമില്ല; നടി സുപ്രിംകോടതിയില്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ കേസ് എടുക്കുന്നതിനെതിരെ ഹര്‍ജി നല്‍കിയ നടിയ്‌ക്കെതിരെ ഡബ്ല്യുസിസി. പഠന വിഷയമെന്ന നിലയ്ക്ക് മാത്രമാണ് താന്‍ ഹേമ കമ്മിറ്റി മുന്‍പാകെ മൊഴി നല്‍കിയതെന്നും കേസിലെ തുടര്‍നടപടികള്‍ക്കെതിരെയാണ് ഹര്‍ജി സമര്‍പ്പിച്ചതെന്നും ഹര്‍ജി നല്‍കിയ നടി വിശദീകരിച്ചിരുന്നു.കേസുമായി മുന്നോട്ടുപോകാനില്ലെന്ന് താന്‍ മൊഴി കൊടുക്കുന്ന വേളയില്‍ തന്നെ പറഞ്ഞിരുന്നെന്നാണ് പ്രമുഖ നടിയുടെ വിശദീകരണം. പൊലീസിന്റെ തുടര്‍ നടപടികള്‍ക്കെതിരെയാണ് സുപ്രിംകോടതിയെ സമീപിച്ചതെന്നും നടി വ്യക്തമാക്കി.തന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഈ സംഭവവുമായി യാതൊരു ബന്ധവുമില്ലാത്തവരെ പോലും അന്വേഷണസംഘം ബുദ്ധിമുട്ടിക്കുന്നുവെന്നാണ് നടി പറയുന്നത്. […]
Read More

ശബരിമലയിൽ വൻ തീർത്ഥാടന തിരക്ക്;10 ലക്ഷം ഭക്തർ ഇതുവരെ എത്തി ;ദേവസ്വം ബോർഡ്

മണ്ഡലകാലം ആരംഭിച്ച് 14 ദിവസം പിന്നിടുമ്പോൾ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഭക്തജനത്തിരക്ക് വർധിച്ചിട്ടും സുഗമമായ ദർശനം ഉറപ്പാക്കാനായത് നേട്ടമാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. പി എസ് പ്രശാന്ത്. ഇരുപത്തിലധികമുള്ള വിവിധ സർക്കാർ വകുപ്പുകളുടെയും ഏജൻസികളുടെയും സംയുക്തപ്രവർത്തനങ്ങളുടെ ഫലമാണ് ഇതിന് കാരണം. പത്ത് ലക്ഷത്തിലധികം ഭക്തരാണ് സീസൺ ആരംഭിച്ചതിനു ശേഷം ശബരിമലയിലെത്തിയത്. ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെട്ടത് വ്യാഴാഴ്ചയായിരുന്നു. 87999 പേരാണ് ഈ ദിവസം ദർശനത്തിനെത്തിയത് കഴിഞ്ഞ മണ്ഡലകാലവുമായി താരതമ്യപ്പെടുത്തുമ്പോൾ ആദ്യത്തെ 12 ദിവസത്തെ കണക്കുകൾ അനുസരിച്ച് […]
Read More

കെഎൻബിഎ ബഹ്‌റൈൻ യുഎഇ-ഒമാൻ ഇന്റർനാഷണൽ നാടൻ പന്തുകളി മത്സരം സീസൺ 3 സംഘടിപ്പിക്കുന്നു.

കെഎൻബിഎ ബഹ്‌റൈൻ യുഎഇ ഒമാൻ ഇന്റർനാഷണൽ നാടൻ പന്തുകളി മത്സരം സീസൺ 3 നവംബർ 30 ഡിസംബർ 1 തീയതികളിൽ യുഎഇ യിലാണ് നടത്തുക. ബഹ്‌റൈൻ കെ എൻ ബി എ കേരള നേറ്റീവ് അസോസിയേഷൻ പ്രസിഡണ്ട് മോബി കുറിയാക്കോസിന്റെ നേതൃത്വത്തിൽ കെ എൻ ബി എ ടീമും മത്സരത്തിൽ പങ്കെടുക്കുന്നു .സെഗായ ബിഎംസി ഹാളിൽ ബിഎംസി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് , മോനി ഓടിക്കണ്ടത്തിൽ , ഈ വി രാജീവൻ , സൈദ് […]
Read More

വയനാട് എംപി പ്രിയങ്കാ വദ്ര പാർലമെന്റില്‍ സത്യപ്രതിജ്ഞ ചെയ്തു

വയനാട് എംപിയായി തെരഞ്ഞെടുക്കപ്പെട്ട പ്രിയങ്കാ വദ്ര പാർലമെന്റില്‍ സത്യപ്രതിജ്ഞ ചെയ്തു. ലോക്സഭാ സ്പീക്കർ ഓംബിർലയുടെ സാന്നിധ്യത്തിലാണ് പ്രിയങ്ക വയനാട് ലോകസംഭാംഗമായി സത്യവാചകം ചൊല്ലിയത്.കേരളത്തില്‍ നിന്നുള്ള ഏക വനിതാ ലോക്സംഭാംഗമാണ്. രാവിലെ 11 മണിയോടെയായിരുന്നു സത്യപ്രതിജ്ഞ. രാജ്യസഭാംഗവും അമ്മയുമായ സോണിയ ഗാന്ധി, ഭർത്താവ് റോബർട്ട് വദ്ര, മക്കളായ റെയ്ഹാൻ, മിരായ എന്നിവരും മറ്റ് കുടുംബാംഗങ്ങളും സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ സന്ദർശക ഗാലറിയില്‍ എത്തിയിരുന്നു.പ്രിയങ്കയുടെ സഹോദരനും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുലും പാർലമെന്റ് കവാടം മുതല്‍ പ്രിയങ്കയ്‌ക്കൊപ്പം ഉണ്ടായിരുന്നു.
Read More

കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനം 1059 കോടി രൂപ അനുവദിച്ച് കേന്ദ്രം

കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി 1059 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ . 50 ത് വർഷത്തേക്കുള്ള പലിശരഹിത വായ്പയായിട്ടാണ് തുക അനുവദിച്ചിരിക്കുന്നത്. വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ ഉൾപ്പെടെയുള്ളവയ്ക്കയാണ് തുക അനുവദിച്ചത്. കേരളം നേരത്തെ ആവശ്യപ്പെട്ട പ്രകാരമുള്ള തുകയാണ് ഇപ്പോൾ കേന്ദ്രം അനുവദിച്ചത്. കേരളത്തിന്റെ ഡൽഹിയിലെ പ്രതിനിധി കെ വി തോമസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. 2024 -2025 സാമ്പത്തിക വർഷത്തേക്കാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. ഇത് സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ ഉൾപ്പെടാത്ത തുക […]
Read More

റിയാദ് മെട്രോ സല്‍മാൻ രാജാവ് രാജ്യത്തിന് സമര്‍പ്പിച്ചു

സൗദി തലസ്ഥാന നഗരിയുടെ സ്വപ്ന പദ്ധതികളില്‍ പ്രധാനപ്പെട്ട റിയാദ് മെട്രോ റെയില്‍ യാഥാർഥ്യമായി. സൗദി ഭരണാധികാരി സല്‍മാൻ ബിൻ അബ്ദുല്‍ അസീസ് രാജാവ് മെട്രോ റെയില്‍ രാജ്യത്തിന് സമർപ്പിച്ചു.ബുധനാഴ്ച രാത്രി എട്ടോടെ രാജാവ് വിർച്വല്‍ സംവിധാനത്തില്‍ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. റിയാദില്‍ അല്‍യമാമ കൊട്ടാരത്തില്‍ പ്രത്യേകം സജ്ജീകരിച്ച സംവിധാനത്തിലൂടെ രാജാവ് ഗാരേജില്‍ കിടന്ന ബ്ലൂ, റെഡ്, വയലറ്റ് ട്രയിനുകളുടെ സ്വിച്ച്‌ ഓണ്‍ കർമം നടത്തി. മൂന്ന് ട്രയിനുകളുടെ എൻജിനുകള്‍ ഓണായി. മുഴുവൻ ലൈറ്റുകളും തെളിഞ്ഞു. ഡ്രൈവറില്ലാത്ത ട്രയിനുകള്‍ […]
Read More

ഇന്ത്യൻ സ്‌കൂളിനെ സ്വാർത്ഥ താല്പര്യാർത്ഥം തകർക്കാൻ ശ്രമിക്കുന്ന തല്പര വ്യക്തികളെ തിരിച്ചറിയണം

ഇന്ത്യൻ സ്‌കൂൾ ബഹ്റൈനെ സ്വാർത്ഥ താല്പര്യാർത്ഥം തകർക്കാൻ ശ്രമിക്കുന്ന തല്പര വ്യക്തികളെ രക്ഷിതാക്കൾ തിരിച്ചറിയണമെന്ന് ഇന്ത്യൻ സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസും പ്രോഗ്രസീവ് പേരന്റ്സ് അലയൻസ് (പി.പി.എ) നേതാക്കളും സംയുക്ത പ്രസ്താവനയിൽ അഭ്യർത്ഥിച്ചു. ഇന്ത്യൻ സ്കൂൾ വാർഷിക ജനറൽ ബോഡി യോഗം നവംബർ 29നു വെള്ളിയാഴ്ച കാലത്ത് 8 മണിക്ക് ഇസ ടൗൺ സ്‌കൂൾ ഓഡിറ്റോറിയത്തിൽ ചേരാൻ തീരുമാനിച്ചിരിക്കുകയാണ്. സപ്തംബർ 2024 വരെ സ്‌കൂൾ ഫീസ് അടച്ച എല്ലാ രക്ഷിതാക്കളും പ്രസ്തുത യോഗത്തിൽ പങ്കെടുക്കുവാൻ […]
Read More

ബഹ്റൈനിൽ മഴയെത്തി

ബഹ്റൈനിൽ കാലാവസ്ഥാമാറ്റത്തിന്റെ സൂചനകള്‍ നല്‍കി പരക്കെ മഴ. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നേരിയ രീതിയില്‍ എത്തിയ മഴ ഇന്നലെ ശക്തിപ്പെട്ടു. ഇന്ന് രാവിലെയും ബഹ്‌റൈൻ പലയിടങ്ങളിലും മഴ ലഭിച്ചു.അസ്തരമായ കാലാവസ്ഥയെയും അടിയന്തര സാഹചര്യങ്ങളെയും ചെറുക്കാൻ ഗവൺമെൻറ് വിപുലമായ പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്
Read More